കരുനാഗപ്പള്ളി: ഇത്തവണത്തെ ഓണം ബംബറിന്റെ ചരിത്രസമ്മാനം ആറുപേർക്ക്. നൂറുരൂപ വീതം പിരിവെടുത്ത് ചുങ്കത്ത് ജ്വല്ലറിയിലെ ആറുപേർ ഇന്നലെ ആയിരുന്നു ലോട്ടറിടിക്കറ്റ് എടുത്തത്. അവസാനനിമിഷത്തെ കൂട്ടായ ഭാഗ്യപരീക്ഷണം ഇവർക്ക് തുണയായി. ഓണം ബംബറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 12 കോടി കരുനാഗപ്പള്ളിയിലെ ഈ ആറുപേർക്ക് ലഭിച്ചു.
ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ ചവറ സ്വദേശി രാജീവൻ, തെക്കുംഭാഗം സ്വദേശി രതീഷ്, ശാസ്താംകോട്ട സ്വദേശി റാംജിൻ, വൈക്കം സ്വദേശി വിവേക്, തൃശൂർ സ്വദേശികളായ റോണി, സുബിൻ എന്നിവർ ചേർന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. T M 160869 എന്ന നമ്പറിലെ ടിക്കറ്റാണ് സമ്മാനാർഹമായത്.
നികുതി കിഴിച്ചുള്ള തുകയാണ് ഇവർക്ക് ലഭിക്കുക. നികുതിയും കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപ ലഭിക്കും. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയർന്ന തുക ഒന്നാം സമ്മാനമായി നൽകുന്നത്.
കായംകുളത്തെ ഏജന്റ് ശിവന്‍കുട്ടിയുടെ കരുനാഗപ്പളളിയിലെ കടയിലാണ് ടിക്കറ്റ് വിറ്റത്. ഒരു കോടി ഇരുപതുലക്ഷം ഏജന്‍സിക്ക് കമ്മീഷനായി ലഭിക്കും. തിരുവനന്തപുരം ഗോര്ക്കിഭവനില് മന്ത്രി ജി.സുധാകരനാണ് ബംപര്‍ ജേതാവിനെ നറുക്കെടുത്തത്. രണ്ടാം സമ്മാനമായി 50 ലക്ഷംവീതം പത്തുപേര്‍ക്ക് ലഭിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.