• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓണസദ്യ മാലിന്യത്തിലിട്ട സംഭവം; തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ചേക്കും

ഓണസദ്യ മാലിന്യത്തിലിട്ട സംഭവം; തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ചേക്കും

തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ സിപിഎം മേയര്‍ ആര്യാ രാജേന്ദ്രന് നിര്‍ദേശം നല്‍കിയതായാണ് വിവരം

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിൽ ഇട്ട സംഭവത്തിൽ ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി തിരുവനന്തപുരം കോര്‍പറേഷന്‍ പിന്‍വലിച്ചേക്കും. തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ സിപിഎം മേയര്‍ ആര്യാ രാജേന്ദ്രന് നിര്‍ദേശം നല്‍കിയതായാണ് വിവരം. കോഴിക്കോടുള്ള മേയര്‍ തിരിച്ചെത്തിയതിനു ശേഷം നടപടി പിൻവലിക്കുമെന്നാണ് സൂചന.

    തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികൾ സ്വന്തം പണം നൽകി വാങ്ങിയ ഓണസദ്യ മാലിന്യത്തിൽ ഉപേക്ഷിച്ചത്. തിങ്കളാഴ്ച്ചയിരുന്നു സംഭവം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധിച്ചത്.

    Also Read- ഓണസദ്യ മാലിന്യത്തിലിട്ട സംഭവം; തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കാൻ ആവശ്യപ്പെടും: ആനത്തലവട്ടം ആനന്ദൻ

    തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിൽ തള്ളുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വ്യാപകമായ വിമർശനം ഉണ്ടായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കോർപ്പറേഷനിലെ ഏഴ് സ്ഥിരം തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും നാല് താൽകാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു കൊണ്ടാണ് മേയർ ഉത്തരവിട്ടത്.

    Also Read- 'പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ല'; ശുചീകരണ തൊഴിലാളികൾക്കെതിരായ മേയറുടെ നടപടി തള്ളി എംവി ഗോവിന്ദൻ

    ഇതിനു പിന്നാലെ വിശദീകരണവുമായി തൊഴിലാളികളും രംഗത്തെത്തി. തങ്ങൾ നേരിട്ട അപമാനത്തിൽ മനംനൊന്ത് ചെയ്തതാണെന്നായിരുന്നു തൊഴിലാളികളുടെ വിശദീകരണം. പിന്നീട് ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നു.

    Also Read- 'ഓട കോരുന്നവന് ആത്മാഭിമാനം പാടില്ലേ? നല്ല വേഷത്തിലിരുന്ന് ഉണ്ണാൻ പാടില്ലേ? ഓണസദ്യ വിവാദത്തിൽ ജീവനക്കാർ

    പിരിച്ചുവിട്ട നടപടിയിൽ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎമ്മിനുള്ളില്‍ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടു.

    ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്.
    Published by:Naseeba TC
    First published: