കൊച്ചി: കൊവിഡില്‍ നിറം മങ്ങിയ ഓണക്കാലത്ത് ബിവറേജസ് കോര്പറേഷന് മദ്യവില്‍പ്പനയില്‍ വന്‍ ഇടിവ്. 308 കോടി രൂപയുടെ ഇടിവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഓണക്കാലത്ത് കോര്പറേഷന് ഉണ്ടായിരിയ്ക്കുന്നത്. ഉത്രാടം വരെയുള്ള എട്ടു ദിനത്തെ വരുമാനം ഇത്തവണ 179 കോടി രൂപയാണ്. കഴിഞ്ഞ തവണയിത് 487 കോടി രൂപയായിരുന്നു.
പതിവു തെറ്റിയ്ക്കാതെ ഇത്തവണയും ഏറ്റവുമധികം മദ്യം വിറ്റഴിയ്ക്കപ്പെട്ടത് ഉത്രാട ദിനത്തിലാണ് 53 കോടിരൂപയാണ് വിറ്റുവരവ്. സംസ്ഥാനത്തെ 270 ഔട്ടലെറ്റുകളില്‍ ഏറ്റവുമധികം മദ്യം വിറ്റ ഔട്ടലെറ്റ് ഇത്തവണയും ഇരിങ്ങാലക്കുട തന്നെയാണ്. 63 ലക്ഷം രൂപയാണ് ഇത്തവണ അവിടുത്തെ വിറ്റുവരവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.