കോട്ടയം: ഈ ഓണക്കാലം പാലാക്കാർക്ക് സ്പെഷ്യലാണ്. ഓണത്തിരക്കിനിടയിൽ ഉപതെരഞ്ഞെടുപ്പിന്റെ കൊടുംചൂടിലേക്ക് കൂടി കടന്നിരിക്കുകയാണ് പാലാ. ഓണമെത്തിയതോടെ പാലാ നഗരത്തിലെങ്ങും പായസമേളകളുടെ കാലമാണ്. 2018ലെ ഓണം പ്രളയ ദുരന്തത്തിന് ശേഷമായിരുന്നതിനാൽ ആഘോഷങ്ങളും മേളകളൊന്നും സജീവമല്ലായിരുന്നു. എന്നാൽ ഇത്തവണ ആ അവസ്ഥക്ക് മാറ്റംവന്നു. ആഘോഷ തിമിർപ്പിലാണ് ഇപ്പോൾ പാലാനഗരം.
വിവിധ സോഷ്യൽ സർവീസ് സൊസൈറ്റികൾ, ക്ലബ്ബുകൾ എന്നിവരെല്ലാം പായസം സ്റ്റാളുകളുമായി രംഗത്തുണ്ട്. ബേക്കറികളുടെയും മറ്റും സ്റ്റാളുകൾ കൂടാതെ ഏഴോളം പായസ സ്റ്റാളുകളാണ് നഗരത്തിന്റെ വിവിധയിടങ്ങളിൽ തുറന്നി
രിക്കുന്നത്. തെരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ കേരളം മുഴുവനും ഇത്തവണ പാലായിലിയാരിക്കും. അതുകൊണ്ട് പാലായിലെ ഓണത്തിന് ഇത്തവണ മധുരമേറുമെന്ന് ഉറപ്പാണ്.
Also Read- Onam 2019: ഓണക്കോടിയും തോരണങ്ങളും ബലൂണുകളുമായി പതിവുയാത്രക്കാർ ഒത്തുകൂടി; ആനവണ്ടിയിൽ വേറിട്ട ഓണാഘോഷം
ഈ മാസം 23 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം മിക്ക രാഷ്ട്രീയ കക്ഷികളുടെയും ദേശീയ- സംസ്ഥാന നേതാക്കൾ അടക്കമുള്ളവർ ഇത്തവണ പാലായിൽ ഉണ്ടാകും. തെരഞ്ഞെടുപ്പ് വാർത്തകൾ ചൂടോടെ പ്രേക്ഷകരിലെത്തിക്കാൻ പത്ര, ദൃശ്യമാധ്യമങ്ങളുടെ പ്രതിനിധികളും ഓണക്കാലത്ത് പാലായിലുണ്ടാവും. രാഷ്ട്രീയ ചൂടിനിടയ്ക്ക് അൽപം മധുരം
ആയാലെന്തെന്ന് തോന്നിയതുകൊണ്ടാകണം പായസക്കടകളുടെ മുന്നിലെല്ലാം നല്ല തിരക്ക് ദൃശ്യമാണ്.
പലവിലയ്ക്കുള്ള പായസങ്ങളാണ് വിൽപനക്കുള്ളത്. പാലട പ്രഥമനാണ് വിലയിൽ മുൻപൻ. ലിറ്ററിന് 220 രൂപയാണ് വില. പാലട പ്രഥമനോട് മത്സരിക്കാൻ അടപ്രഥമനും പരിപ്പുപായസവും ഉണ്ട്.
ലിറ്ററിന് 200 രൂപയാണ് വില. പായസത്തിന് മേമ്പൊടിയായി ഉപ്പേരി വിഭവവുമുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാൽ പായസത്തിന്റെ രുചി നുകരാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിഥികളും ഇത്തവണ പാലായിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Athachamyam, Boat race, Feast, Floral carpet, Onam 2019, Onam boat race, Onam celebration, Onam date 2019, Onam festival, Onam food, Onam pookalam, Onam sadhya, Onam Songs, Onam story, Pala, Thiruvonam