തെയ്യങ്ങളുടെ നാടാണ് മലബാർ. പ്രത്യേകിച്ചും കണ്ണൂരും കാസർകോടും. ഉത്തരമലബാറിൽ തെയ്യക്കാലം ആരംഭിക്കാൻ ഇനിയും മാസങ്ങൾ ശേഷിക്കുന്നു. എന്നാൽ ഓണത്തിനുമാത്രമായി ഇവിടെ തെയ്യമുണ്ട്. ഓണത്താർ, ഒണപ്പൊട്ടൻ തുടങ്ങിയ പേരുകളിലാണ് ഇവിടുത്തെ ഓണത്തെയ്യം അറിയപ്പെടുന്നത്.
മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് 'ഓണത്താർ' എന്നാണ് വിളിപ്പേര്. വണ്ണാൻ സമുദായത്തിൽപ്പെടുന്ന ആൺകുട്ടികളാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ ദിവസങ്ങളിലാണ് ഓണത്താർ തെയ്യം കെട്ടുക.
Onam 2019: കോഴിയിറച്ചിക്കും ഓഫർ; ഓണക്കച്ചവടം പൊടിപൊടിക്കാൻ കോഴിക്കോട്ടെ ഇറച്ചി വ്യാപാരി
മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാൻമാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Athachamyam, Boat race, Feast, Floral carpet, Onam 2019, Onam boat race, Onam celebration, Onam date 2019, Onam festival, Onam food, Onam pookalam, Onam sadhya, Onam season, Onam Songs, Onam story, Onasadya, Onathar, Theyyam, Thiruvonam