• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് ഒന്നര വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം; മരിച്ചത് ദത്തെടുത്ത കുഞ്ഞ്

Accident| നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് ഒന്നര വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം; മരിച്ചത് ദത്തെടുത്ത കുഞ്ഞ്

കഴിഞ്ഞ ജനുവരിയിലാണ് ലിജോയും ഭാര്യ മഞ്ജുവും തൃശൂരില്‍നിന്ന് ഇവാനെ ദത്തെടുക്കുന്നത്.

  • Share this:
    കോട്ടയം (Kottayam) കവണാറ്റിന്‍കരയില്‍ (Kavanattinkara) നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസുകാരനും മുത്തശ്ശിയും മരിച്ചു. മണിമല പൂവത്തോലി തൂങ്കുഴിയില്‍ ലിജോയുടെ മകന്‍ ഇവാന്‍ ലിജോ (ഒന്നര), ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റ്യന്‍ (70) എന്നിവരാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും.

    ബുധനാഴ്ച രാവിലെയോടെ ഇവാനും വൈകിട്ടോടെ മോളിയും മരിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ലിജോയും ഭാര്യ മഞ്ജുവും തൃശൂരില്‍നിന്ന് ഇവാനെ ദത്തെടുക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

    Also Read- School Guidelines| ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ പഠനം; അധ്യാപകര്‍ സ്‌കൂളില്‍ വരണം; മാര്‍ഗരേഖ പുറത്തിറക്കി

    കവണാറ്റിന്‍കരയ്ക്കും ചീപ്പുങ്കലിനുമിടയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. മണിമലയില്‍നിന്ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു കുടുംബം. സംസ്‌കാരം ഇന്ന് രണ്ടിന് ചെറുവള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

    ഗർഭിണിയായ ഭാര്യയും ഭർത്താവും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

    കോട്ടയം (Kottayam) വൈക്കത്ത് (Vaikom) ഗർഭിണിയായ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പഞ്ചായത്ത് 14ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരാണ് മരിച്ചത്.

    Also Read- Kerala High Court|'പിതാവെന്ന കടമ നിർവഹിക്കുന്നതിൽ മതത്തിനും ജാതിക്കും പങ്കില്ല': ഹൈക്കോടതി

    ശ്യാമിന്റെ വീട്ടിലെ 2 മുറികളിലായി തൂങ്ങി മരിച്ച നിലയിലായിരുന്നു. പെയ്ന്റിങ് തൊഴിലാളിയായ ശ്യാം പ്രകാശും അരുണിമയും 5 മാസം മുൻപാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ശ്യാമിന്റെ സഹോദരൻ ശരത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിൽ ഇല്ലാതിരുന്ന സമയമായിരുന്നു സംഭവം.

    Also Read-V D Satheesan | കോവളത്തെ 14 വയസുകാരിയുടെ കൊലപാതകം; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം; വിഡി സതീശന്‍

    ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നിന് ശരത് വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. മരണത്തിൽ ആർക്കും പങ്കില്ലെന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

    Also Read- V D Satheesan | കോവിഡ് വ്യാപനത്തിന് കാരണം CPM സമ്മേളനങ്ങള്‍; ആദ്യം മന്ത്രിമാര്‍ ജാഗ്രത കാണിക്കട്ടെ; പ്രതിപക്ഷ നേതാവ്
    Published by:Rajesh V
    First published: