ആലപ്പുഴ: വീടിന് സമീപത്തെ കുളത്തില്‍ വീണ് ഒന്നരവയസുകാരന് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാം വാര്‍ഡ് കാവുങ്കല്‍ വട്ടമ്മേല്‍വെളി ശ്രീകാന്ത്-ബിന്‍സി ദമ്പതികളുടെ മകന് ശ്രീദേവാണ് മരിച്ചത്.
ഞായറാഴ്ചയായിരുന്നു സംഭവം. രാവിലെ വീട്ടുമുറ്റത്ത് സഹോദരന് ശ്രീഹരിക്കും അയല്പക്കത്തെ കുട്ടികള്‍ക്കുമൊപ്പം കളിക്കുകയായിരുന്നു ശ്രീദേവ്. പെട്ടന്ന് കുഞ്ഞിനെ കാണാതാവുകയായിരുന്നു.
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ ബഹളമുണ്ടാക്കിയപ്പോഴാണ് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തിരഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് വീടിന് പിന്നിലെ കുളത്തില്‍ ശ്രീദേവിനെ കണ്ടെത്തിയത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി സംസ്കരിക്കും.
എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യം
കൊല്ലം: കൊട്ടാരക്കരയിൽ (Kottarakkara) കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ പനവേലി സ്വദേശി 26കാരനായ അനന്ദുവാണ് മരിച്ചത്. എംസി റോഡിൽ പനവേലിയ്ക്ക് സമീപം മഞ്ചാടി പണിയിൽ വച്ചായിരുന്നു അപകടം (Accident). വാളകത്തേക്ക് പോയ ബൈക്ക് യാത്രികനെ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അനന്തുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ കൊട്ടാരക്കര പോലീസ് (Kerala Police) കേസെടുത്തു.
ബൈക്കപകടത്തിൽ 17കാരന് ദാരുണാന്ത്യം; ബൈക്കോടിച്ചിരുന്ന 18കാരന് ഗുരുതര പരിക്ക്
സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് പതിനേഴുകാരന് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ ഉതുപ്പുകവല മേനാച്ചേരി വീട്ടില്‍ എല്‍ദോയുടെ മകന് ഷോണാണ് (17) മരിച്ചത്. ഷോൺ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ച തുറവൂര്‍ ചുണ്ടനായി വീട്ടില്‍ ജിതിന് (18) ഗുരുതരമായി പരിക്കേറ്റു. ഇയാളെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിതവിഭാഗത്തിലാണ് ജിതിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് 5.45ന് തുറവൂര്‍-മഞ്ഞപ്ര റോഡില്‍ കോഴികുളത്തിന് സമീപം ആണ് അപകടം നടന്നത്. ഷോണിന്റെ വീട്ടില്‍ നിന്ന് ഏകദേശം 300 മീറ്റര്‍ മാറിയായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷോണിന്റെ ജീവൻ രക്ഷിക്കാനായില്ല. തലയിടിച്ച് വീണതാണ് മരണകാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു.
മരിച്ച ഷോണ്‍ അങ്കമാലി ഡീപോള്‍ സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിയാണ്. മാതാവ്: സിബി. സഹോദരന്: ഡോണ്‍. മൃതദേഹം അങ്കമാലി എല്‍. എഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Also Read-
യുവതി വിഷക്കായ കഴിച്ച് മരിച്ച സംഭവം; ഭർത്താവും കുടുംബവും അറസ്റ്റിൽഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.