നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

  ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

  വീട്ടിനകത്ത്‌ കളിച്ച്‌ കൊണ്ടിരിക്കെ ശനിയാഴ്‌ച വൈകിട്ട്‌ ആറോടെ കുട്ടി കുഴഞ്ഞുവീണ്‌ ബോധരഹിതനായി

  Child

  Child

  • Share this:
   കാസർഗോഡ്: ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകൻ എസ്‌ അൻവേദാണ്‌ മരിച്ചത്‌. വീട്ടിനകത്ത്‌ കളിച്ച്‌ കൊണ്ടിരിക്കെ ശനിയാഴ്‌ച വൈകിട്ട്‌ ആറോടെ കുട്ടി കുഴഞ്ഞുവീണ്‌ ബോധരഹിതനായി. കാസർകോട്‌ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു.

   പരിശോധനയിൽ മരണം കാരണം കണ്ടത്താനായില്ല. മൃതദേഹം ഞായറാഴ്‌ച പോസ്‌റ്റ്‌മോർട്ടം ചെയ്‌തപ്പോഴാണ്‌ ശ്വാസനാളത്തിൽ ചെറിയ വണ്ട്‌ കുടുങ്ങി കിടക്കുന്നത്‌ കണ്ടത്തിയത്‌. ചത്ത വണ്ടിനെ പുറത്തെടുത്തു. കാസർകോട്‌ ടൗൺ പൊലീസ്‌ ഇൻക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം ചെന്നിക്കര പൊതുശ്‌മാശനത്തിൽ സംസ്‌കരിച്ചു. എടനീരിലെ രഞ്‌ജിനിയാണ്‌ അമ്മ. രണ്ട്‌ വയസുള്ള ഋത്‌വേദ്‌ സഹോദരൻ.

   കൊല്ലം കൊട്ടാരക്കരയിൽ രണ്ടര വയസുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചു

   കൊട്ടാരക്കര പുത്തൂർ കരിമ്പിൻപുഴയിൽ രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. അജിത്- ആതിര ദമ്പതി കളുടെ മകൾ ആദിത്യയാണ് മരിച്ചത്. വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ കുട്ടിയെ നാട്ടുകാരും മാതാപിതാക്കളും ചേർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

   Also Read- വൈദ്യകുലപതി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി കെ വാരിയര്‍ അന്തരിച്ചു

   സുഹൃത്തിനെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ മുങ്ങി മരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ (ചെറുകര) പ്രദീപ് കുമാറിന്‍റെയും (റിട്ട. അദ്ധ്യാപകന്‍ ആശ്രമം സ്‌കൂള്‍, വൈക്കം) രേഖയുടെയും (അദ്ധ്യാപിക, വിശ്വഭാരതി സ്‌കൂള്‍, കീഴൂര്‍) മകന്‍ ദേവദത്ത് (20) ആണ് മരിച്ചത്. റൊമാനിയയിലെ മള്‍ട്ടോവയിൽ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.

   Alert | കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജൂലൈ 14 വരെ മത്സ്യബന്ധനത്തിന് വിലക്ക്

   തടാകത്തിന്റെ തിട്ടയില്‍ ഇരിക്കുന്നതിനിടെ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ദേവദത്ത് ശ്രമിച്ചു. അതിനിടെയാണ് ദേവദത്ത് അപകടത്തിൽപ്പെട്ടത്. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ദേവദത്തിന്‍റെ മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രാഥമിക നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ ആരംഭിക്കുക. മാൾട്ടയിലുള്ള മലയാളി വിദ്യാർഥികളും മറ്റു മലയാളികളും ആശുപത്രിയിലെത്തിയിട്ടുണ്ട്.

   Also Read- തിരുവനന്തപുരം കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ഹെർപിസ് ഭീതി ഒഴിയുന്നു
   Published by:Anuraj GR
   First published:
   )}