കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിക്കു നേരെ മുളക്സ്പ്രേ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ശ്രീനാഥ് പദ്മനാഭൻ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.
കൊച്ചി കമ്മീഷ്ണർ ഓഫീസിനു മുന്നിൽവെച്ചാണ് ബിന്ദു അമ്മിണിക്കു നേരെ ആക്രമണം ഉണ്ടായത്. ബിന്ദുവിന്റെ മുഖത്തേക്ക് മുളക് സ്പ്രേ ചെയ്യുകയായിരുന്നു. ബിന്ദുവിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ശബരിമലയിൽ പ്രവേശിക്കുന്നതിനായി ഭൂമി മാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവർക്കൊപ്പമാണ് ബിന്ദു അമ്മിണിയും എത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.