ഇന്റർഫേസ് /വാർത്ത /Kerala / ലൈഫ് പദ്ധതിയിൽ സ്വപ്നയ്ക്ക് ഒരു കോടി രൂപ കമ്മിഷൻ: സർക്കാരിന് ഉത്തരവാദിത്തമില്ലെന്നു മുഖ്യമന്ത്രി

ലൈഫ് പദ്ധതിയിൽ സ്വപ്നയ്ക്ക് ഒരു കോടി രൂപ കമ്മിഷൻ: സർക്കാരിന് ഉത്തരവാദിത്തമില്ലെന്നു മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരാണാപത്രം ഒപ്പിടുന്നു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരാണാപത്രം ഒപ്പിടുന്നു.

സ്വപ്ന യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു. അവർ നേരിട്ടു നടത്തിയ കാര്യങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ നമ്മൾക്കെന്താണു ചെയ്യാനാവുകയെന്ന് മുഖ്യമന്ത്രി

  • Share this:

തിരുവനന്തപുരം: സംസ്ഥാന  സർക്കാർ ഭവന രഹിതർക്കായി നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ സഹകരിച്ച യുഎഇ സംഘടനയുമായി ബന്ധപ്പെട്ട് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മിഷൻ പറ്റിയിട്ടുണ്ടെങ്കിൽ സർക്കാരിന് ആ തട്ടിപ്പിൽ ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

‘ലൈഫ് പദ്ധതിയുമായി സഹകരിക്കാൻ യുഎഇയിലെ ജീവ കാരുണ്യ സംഘടനയായ റെഡ് ക്രെസന്റ് തയാറായപ്പോൾ സ്ഥലം അനുവദിച്ചു. ബാക്കിയൊരു കാര്യത്തിലും സർക്കാർ ഇടപെട്ടിട്ടില്ല. അറിയാവുന്ന കാര്യവുമല്ല. അവർ നേരിട്ടാണു ചെയ്ത്. സ്വപ്ന യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു. അവർ നേരിട്ടു നടത്തിയ കാര്യങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ നമ്മൾക്കെന്താണു ചെയ്യാനാവുക’- മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രി തന്നെ നേരിട്ടു നേതൃത്വം നൽകിയ സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഇത്തരം ഒരു സ്ത്രീയുടെ ഇടപെടൽ ഉണ്ടായതും കമ്മിഷൻ തുക മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കൊപ്പം ചേർന്നെടുത്ത ബാങ്ക് ലോക്കറിൽ സൂക്ഷിച്ചെന്നതും ഭരണ തലത്തിൽ അവരുടെ സ്വാധീനമല്ലേ വ്യക്തമാക്കുന്നതെന്ന ചോദ്യത്തിന് ‘എന്ത് സ്വാധീനം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ബാങ്ക് ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരുകോടി രൂപ, 'ലൈഫ്മിഷന്‍'' പദ്ധതിയിലെ കരാര്‍ സ്വകാര്യ കമ്പനിക്കു നല്‍കിയതിന്റെ കമ്മീഷനെ്നാണ് സ്വപ്‌ന എന്‍.ഐ.എ. കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയാണ് ലൈഫ് മിഷൻ പദ്ധതിയുടെ ചെയർമാൻ.

You may also like:Rajamala Tragedy | പെട്ടിമുടി ദുരന്തത്തിൽ മരണം 26 ആയി; ഇനിയും കണ്ടെത്താനുള്ളത് 40 പേരെ [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച്‌ മാതാപിതാക്കള്‍ [NEWS] 'പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം; തകര കൂരയിൽ കഴിയുന്നവർക്ക് വേണ്ടി പറയാൻ ആളില്ല' [NEWS]

ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിര്‍മിക്കാന്‍ യു.എ.ഇയിലെ സന്നദ്ധസംഘടനയായ ''എമിറേറ്റ്‌സ് റെഡ് ക്രസന്റ്'' (ഇ.ആര്‍.സി)  ഒരുകോടി ദിര്‍ഹം (20 കോടി രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്ന് യു.എ.ഇ. കോണ്‍സുലേറ്റിനായിരുന്നു ഏകോപനച്ചുമതല. യു.എ.ഇയില്‍നിന്നുള്ള ധനസഹായമുപയോഗിച്ച് വീടുകള്‍ നിര്‍മിക്കാനുള്ള കരാറാണ് യൂണിടെക്കിനു നല്‍കിയത്.

2018ൽ പ്രളയത്തിനു േശഷം സഹായം തേടി ദുബായ് സന്ദർശനത്തിനു മുഖ്യമന്ത്രി പോകുന്നതിനു 4 ദിവസം മുൻപു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആ സന്ദർശനത്തിലാണ് യു.എ.ഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ 11- ന് ഇതു സംബന്ധിച്ച കരാർ റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫോർ ഇന്റർനാഷനൽ എയ്ഡ് അഫയേഴ്സും ലൈഫ് മിഷൻ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ടു. സ്വപ്‌നയാണ് ഈ ചടങ്ങിന് മേല്‍നോട്ടം വഹിച്ചത്.

ഈ സഹായം ഉപയോഗിച്ച് തൃശൂർ വടക്കാഞ്ചേരിയിലാണ് സർക്കാരിന്റെ 2 ഏക്കർ ഭൂമിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നത്. ഇതിനു കരാർ നൽകിയ കമ്പനി വാഗ്ദാനം ചെയ്ത ഒരുകോടി രൂപ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ അറിവോടെ കൈപ്പറ്റിയെന്നാണു സ്വപ്‌ന കോടതിയില്‍ ബോധിപ്പിച്ചത്.

First published:

Tags: Chief minister pinarayi, Diplomatic baggage, Diplomatic baggage gold smuggling, Diplomatic channel, Gold smuggling, Gold Smuggling Case, Gold Smuggling Case Live, Gold smuggling cases, LIFE Mission, Swapna suresh