• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബൈക്ക് നിർത്തി നടന്നുപോകുന്നതിനിടെ യുവാക്കൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

ബൈക്ക് നിർത്തി നടന്നുപോകുന്നതിനിടെ യുവാക്കൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

ബൈക്ക് നിർത്തിയശേഷം യുവാക്കൾ കൈകൾ കൂട്ടിപ്പിടിച്ച് കലുങ്കിലൂടെ നടന്നുപോകുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്... ഇതിൽ ഒരാളെ നാട്ടുകാർ രക്ഷപെടുത്തി...

Adwaith_Death

Adwaith_Death

  • Last Updated :
  • Share this:
    പത്തനംതിട്ട: വെച്ചുച്ചിറയിൽ ബൈക്ക് നിർത്തി നടന്നുപോകുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. കൊക്കനാമറ്റത്തിൽ അദ്വൈത് (28) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചാത്തൻ‌തറ ചേന്നമറ്റം സാമുവൽ (27) എന്നയാളെ നാട്ടുകാർ രക്ഷപെടുത്തി. ഞായറാഴ്ച രാത്രി 7.15ന് ആയിരുന്നു സംഭവം.

    ചാത്തൻതറയിൽനിന്ന് മുക്കൂട്ടുതറയ്ക്കു പോകാനെത്തിയതായിരന്നു അദ്വൈതും സാമുവലും. കൊല്ലമുള കലുങ്കിൽ വെള്ളംകയറിയതോടെ യാത്ര തടസ്സപ്പെട്ടു. ഇതോടെ പകലക്കാവ് വഴി മുക്കൂട്ടുതറയ്ക്കു പോകുകയായിരുന്നു. പകലക്കാവ് കലുങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇതുവഴിയുള്ള യാത്ര നാട്ടുകാർ തടഞ്ഞു. ഇതോടെ ഇരുവരും ബൈക്ക് നിർത്തിയശേഷം കൈകൾ കൂട്ടിപ്പിടിച്ച് നടന്നുപോകുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. സാമുവലിനെ കണ്ടുനിന്നവർ രക്ഷപ്പെടുത്തി. എന്നാൽ അദ്വൈത് ഒഴുക്കിൽപ്പെട്ടു. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് അദ്വൈതിന്‍റെ മൃതദേഹം കണ്ടെടുത്തത്.

    തെക്കൻകേരളത്തിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഒഴുക്കിൽപ്പെട്ട് രണ്ടു മരണം റിപ്പോർട്ട് ചെയ്തു. മഴ തുടരുന്ന സാഹചര്യത്തിൽ മീനച്ചില്‍,​ കാഞ്ഞിരപ്പള്ളി താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ( തിങ്കള്‍)​ ജില്ലാ തളക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മലയോര മേഖലയില്‍ മഴ രൂക്ഷമായതിനെ തുടര്‍ന്ന് നെടുമങ്ങാട് താലൂക്കിലെ അംഗന്‍വാടികള്‍, സര്‍ക്കാര്‍ , എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ക്കൂളുകള്‍ക്കു ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

    Also Read- കനത്തമഴയില്‍ അണക്കെട്ടുകള്‍ നിറയുന്നു; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; മക്കിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു

    അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകള്‍ പലതും കരകവിഞ്ഞു.

    കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്കില്‍ ആര്യങ്കാവ് വില്ലേജില്‍ അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ വീണു തമിഴ്നാട് സ്വദേശികളായ നാല് സഞ്ചാരികള്‍ അപകടത്തില്‍പെട്ടു. ഒരാൾ മരിക്കുകയും മൂന്നുപേർ രക്ഷപെടുകയും ചെയ്തു. തമിഴ്നാട് മധുര സ്വദേശിയായ കുമരനാണ് മരിച്ചത്. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മൂന്നിലവ് ടൗണില്‍ വെള്ളം കയറുകയും ഉരുള്‍പൊട്ടിലില്‍ ഒരാളെ കാണാതാവുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.
    Published by:Anuraj GR
    First published: