നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ സ്വകാര്യ ബസും കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇരിട്ടിയിലേക്കു പോയ കാറും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു; നാലു പേർക്ക് പരിക്ക്

  കണ്ണൂരിൽ സ്വകാര്യ ബസും കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇരിട്ടിയിലേക്കു പോയ കാറും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു; നാലു പേർക്ക് പരിക്ക്

  കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ പോയ സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു

  Mattannur_Accident

  Mattannur_Accident

  • News18
  • Last Updated :
  • Share this:
   കണ്ണൂർ‍: മട്ടന്നൂര്‍ കളറോഡില്‍ കാറും ബസ്സും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികന്‍ കോട്ടയം കാഞ്ഞിരപ്പള്ളി കോരുത്തോട് സ്വദേശി ബ്രദർ തോമസ്‌കുട്ടി(28) ആണ് മരണപ്പെട്ടത്.

   അപകടത്തില്‍ സാരമായി പരിക്കേറ്റ കാര്‍ യാത്രികരായ കാഞ്ഞിരപ്പള്ളി നല്ലസമരായൻ ആശ്രമം ഡയറക്ടർ ഫാദര്‍ റോയി മാത്യു വടക്കേല്‍(53), ഷാജി(40) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവര്‍ അജി(45), സിസ്റ്റര്‍ ട്രീസ(56) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാദർ റോയി മാത്യു വടക്കേലിൻ്റെയും ഡ്രൈവർമാരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗം ആണ് ഫാദർ റോയി മാത്യു വടക്കേൽ.  തലയ്ക്ക് പരിക്കേറ്റ ഫാദർ റോയിയുടെ നില മെച്ചപ്പെട്ടു. സ്കാനിംഗ് നടത്തി.

   ഇന്നു കാലത്ത് 9.30 ഓടെ കളറോഡ്- പത്തൊമ്പതാംമൈല്‍ മലബാര്‍ സ്‌കൂളിനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതിവകുപ്പിന്റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

   പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയി; കാർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു ചെറുപ്പക്കാർ മരിച്ചു

   കാറും ലോറിയും കൂട്ടിമുട്ടി എറണാകുളം കോലഞ്ചേരിയിൽ മൂന്നുപേർ മരിച്ചു. ഇന്ന് പുലർച്ചെ കോലഞ്ചേരി തൃക്കളത്തൂരിലായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസ് നിഗമനം. ആദിത്യൻ, വിഷ്ണു, അരുൺ ബാബു എന്നിവരാണ് മരിച്ചത്. മൂവരും തൊടുപുഴ പുരപ്പുഴ സ്വദേശികളാണ്. കാർ യാത്രക്കാരായ യുവാക്കളാണ് അപകടത്തിൽ മരിച്ചത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന ലോറിയും മുവാറ്റുപുഴ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഒരു കാർ യാത്രികനെ ഗുരുതര പരിക്കുകളോട് കൂടി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
   Published by:Anuraj GR
   First published:
   )}