കൊല്ലം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു. കൊല്ലം ജില്ലയിലെ കടയ്ക്കലിന് സമീപമാണ് അപകടം ഉണ്ടായത്. കടയ്ക്കൽ പന്തളംമുക്ക് ചെന്നിലം സ്വദേശി ശിവാനന്ദനാണ്(70) മരിച്ചത്. ചെന്നിലം സ്വദേശിനികളായ സുഗന്ധി (65) ശോഭി (45) ഓട്ടോറിക്ഷ ഡ്രൈവറായ മേലേപന്തളം മുക്ക് സ്വദേശിയായ രതീഷ് എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പന്തളംമുക്കിൽ വിവാഹ സൽകാരത്തിൽ പോയി മടങ്ങിവരവെ ചെന്നിലത്തിന് സമീപം ഇറക്കത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി പത്തടി താഴ്ചയിലുളള വീടിനു മുന്നിലേക്ക് മറിയുകയായിരുന്നു. വീടിന്റെ ഭിത്തിയിലിടിച്ച് ഓട്ടോറിക്ഷ പൂര്‍ണമായി തകർന്നു.
Also read-തിരുവിതാംകൂറിന്റെ തടവറയിൽ പതിമൂന്നാം നൂറ്റാണ്ടു മുതലുളള കേരളത്തിന്റെ ചരിത്രം
ഓടിക്കൂടിയ നാട്ടുകാർ ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും ശിവാനന്ദൻ മരണപ്പെട്ടിരുന്നു. ഇറക്കത്തിലെ കൊടും വളവാണ് ഓട്ടോറിക്ഷ മറിയാൻ കാരണമെന്നാണ് പ്രാഥമിക വിവരം. പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.