• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു;കണ്ണൂരില്‍ കട പൂര്‍ണ്ണമായും തകര്‍ന്നു

Accident | ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു;കണ്ണൂരില്‍ കട പൂര്‍ണ്ണമായും തകര്‍ന്നു

റോഡരികില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന യുവാവിന് മേല്‍ ലോറി ഇടിച്ച് കയറുകയായിരുന്നു

  • Share this:
    കണ്ണൂര്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു(Death). അര്‍ദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. ദയ മെഡിക്കല്‍സ് ജീവനക്കാരന്‍ ഹാരിസ് (25) ആണ് മരിച്ചത്. അപകടത്തില്‍(Accident) കട പൂര്‍ണമായി തകര്‍ന്നു. മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കര്‍ ലോറി.

    റോഡരികില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിന് മേല്‍ ലോറി ഇടിച്ച് കയറുകയായിരുന്നു. അമിതവേഗതയിലായിരു ലോറിയെന്ന് നാട്ടുകാര്‍ പറഞ്ഞു.

    Also Read-Accident | കർണാടകത്തിൽ വാഹനാപകടം; രണ്ടു മലയാളികൾ മരിച്ചു

    Accident | ബൈക്ക് വീടിന്‍റെ ഗേറ്റിലേക്ക് ഇടിച്ചുകയറി കോളേജ് വിദ്യാർഥിനി മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾക്ക് ഗുരുതര പരിക്ക്

    എരുമേലി: വീടിന്‍റെ ഗേറ്റിലേക്ക് ബൈക്ക് (Bike Accident) ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സഹപാഠിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചങ്ങനാശേരി രാമങ്കരി സ്വദേശിനിയായ അനുപമയാണ് മരിച്ചത്. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി അമ്പലം വളവിന് സമീപമാണ് ഇന്ന് വൈകുന്നേരം ഏഴരയോടെ അപകടം നടന്നത്. കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർഥികളുടെ സംഘം ബൈക്കുകളിലായി വരുകയായിരുന്നു. അനുപമ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്നത് പീരുമേട് പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ മകൻ അമീർ ആയിരുന്നു.

    Also Read-Airbag | കാറുകളിൽ ആറ് എയ‍ർബാഗുകൾ നിർബന്ധമാക്കും; തീരുമാനം നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രം

    നിയന്ത്രണം വിട്ടെത്തിയ ബൈക്ക് സ്വകാര്യ വ്യക്തിയുടെ വീടിന്‍റെ ഗേറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും വീടിന് മുന്നിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇരുവരെയും ഉടൻ തന്നെ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുപമ മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. പരിക്കേറ്റ അമീർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുപമയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
    Published by:Jayesh Krishnan
    First published: