കോഴിക്കോട്: ലോഡ് ഇറക്കുകയായിരുന്ന ലോറിയിൽ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് അരീക്കോട് ദേശീയപാതയിലാണ് അപകടം ഉണ്ടായത്. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീഖാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോഴികളെ ഇറക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ നിന്ന് ലോഡിറക്കുകയായിരുന്ന ഷഫീഖിന് മുകളിലേക്ക് കോഴികളെ നിറച്ച പെട്ടികൾ പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോറിയിലുണ്ടായിരുന്ന മൂന്നു പേർക്കും കെഎസ്ആർടിസി ബസ് ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ലോറിക്ക് മുകളിലുണ്ടായിരുന്നവർ ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണു. ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പിറകോട്ട് നീങ്ങിയ ലോറി ഷെഫീഖിനെ ഇടിക്കുകയും കോഴകളടങ്ങിയ ബോക്സുകൾ മുകളിലേക്ക് പതിക്കുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.