നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

  കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

  താഴെ പണിയെടുക്കുകയായിരുന്ന ജിതിന്റെയും സുഹൃത്തുക്കളുടെയും മുകളിലേക്കാണ് വാര്‍പ്പ് പതിച്ചത്.

  • Share this:
   കോഴിക്കോട്: കോഴിക്കോട്(Kozhikode)  തീക്കുനിയില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു(Death). തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിന്‍(23) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

   പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണ്. അടുക്കള ഭാഗത്തെ സണ്‍ഷേഡിന്റെ നിര്‍മ്മാണത്തിനിടെയായിരുന്നു അപകടം. താഴെ പണിയെടുക്കുകയായിരുന്ന ജിതിന്റെയും സുഹൃത്തുക്കളുടെയും മുകളിലേക്കാണ് വാര്‍പ്പ് പതിച്ചത്.

   ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി മുഴുവന്‍ പേരെയും പുറത്തെടുത്തു. സംഭവ സ്ഥലത്തുവെച്ച് തന്നെ ജിതിന്‍ മരിച്ചു. ബിജീഷ്, ജിഷ്ണു, അജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തേപ്പുപണിക്കാരനാണ് മരിച്ച ജിതിന്‍.

   Also Read-ഷർട്ടിന്റെ നിറം നോക്കി ഇർഫാനും ഫാസും ഗോകുലിനെ ആഴങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് കോരിയെടുത്തു

   കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറാൻ കാത്തുനിന്നു; യുവാവിന് ദാരുണാന്ത്യം

   കടിച്ച മൂര്‍ഖനെ പിടികൂടി വനപാലകരെ ഏല്‍പ്പിക്കാന്‍ കാത്തുനിന്ന യുവാവിന് ദാരുണാന്ത്യം. കൊല്ലം പുനലൂര്‍ തെന്മല പഞ്ചായത്തിലെ ഇടമണ്‍ - 34 ഉദയഗിരി നാലുസെന്‍റ് കോളനിയിലെ ആശാഭവനിൽ സി കെ ബിനു (36) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെ കരവാളൂർ പഞ്ചായത്തിലെ മാത്ര കലുങ്ങുംമുക്ക് ഏലായിലെ തോട്ടിലായിരുന്നു സംഭവം. തൊളിക്കോട്ടെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുംവഴി ബിനു കാൽ കഴുകാൻ തോട്ടിലേക്ക് ഇറങ്ങിയപ്പോഴാണ് പാമ്പിന്റെ കടിയേറ്റതെന്നാണ് പരിസരവാസികൾ പറയുന്നത്.

   കടിയേറ്റ ഉടന്‍ തന്നെ ഫോണിലെ ടോർച്ചിന്റെ സഹായത്തോടെ മൂര്‍ഖനെ പിടികൂടി. ഈ ശ്രമത്തിനിടെ വീണ്ടും കടിയേറ്റതായി സംശയമുണ്ട്. അഞ്ചൽ ഫോറസ്റ്റ് റേഞ്ചിലെ റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് അംഗങ്ങൾ 20 മിനിറ്റിനകം സ്ഥലത്തെത്തി. ഇവർ വരുന്നത് വരെയും ബിനു പാമ്പിനെയും പിടിച്ച് നിൽക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വനപാലകര്‍ പാമ്പിനെ ഏറ്റുവാങ്ങി സ്ഥലത്ത് നിന്നും പോയി.

   Also Read-Suicide| കാസർകോട് വിവാഹ ദിവസം പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

   വനപാലകർ പോയതിന് ശേഷം ബിനുവിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടർന്ന് രാത്രി 10ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാമ്പിനെ പിടിച്ച് നിൽക്കുകയായിരുന്നതിനാൽ ബിനുവിന് പ്രാഥമിക ചികിത്സ നല്കുവാനോ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ സാധിച്ചില്ല. ഇക്കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം ചിറ്റാലംകോട് ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.
   Published by:Jayesh Krishnan
   First published: