നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • One india One Pension രണ്ടുജില്ലകളിൽ നേട്ടം കൊയ്ത് 'വൺ ഇന്ത്യാ വൺ പെൻഷൻ'; 22കാരൻ പഞ്ചായത്ത് പ്രസിഡന്റ്‌

    One india One Pension രണ്ടുജില്ലകളിൽ നേട്ടം കൊയ്ത് 'വൺ ഇന്ത്യാ വൺ പെൻഷൻ'; 22കാരൻ പഞ്ചായത്ത് പ്രസിഡന്റ്‌

    ഉഴവൂരിൽ വൺ ഇന്ത്യാ വൺ പെൻഷന്റെ പിന്തുണയോടെ മത്സരിച്ച ‍ 22 വയസ്സുകാരൻ പഞ്ചായത്ത് പ്രസിഡന്റായി. ജോണീസ് പി.സ്റ്റീഫനാണ് യുഡിഎഫ് പിന്തുണയിൽ ഉഴവൂർ ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിൽ വൺ  ഇന്ത്യ വൺ പെൻഷൻ പ്രതിനിധി ഇന്ദു ബിജു പ്രസിഡന്റായി.

    OIOP

    OIOP

    • Share this:
      കോട്ടയം:  വൺ ഇന്ത്യ വൺ പെൻഷൻ (ഒഐഒപി) പിന്തുണയോടെ മത്സരിച്ച് വിജയിച്ച സ്വതന്ത്രർക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നേട്ടം. കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ട് പേർ പഞ്ചായത്ത് പ്രസിഡന്റുമാരായി. ഉഴവൂർ, തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തുകളിലാണ് വൺ ഇന്ത്യ വൺ പെൻഷൻ പിന്തുണയോടെ മത്സരിച്ച് വിജയിച്ചവർ പ്രസിഡന്റുമാരായത്.

      കോട്ടയത്ത് നാലുപേരാണ് ഒഐഒപി പിന്തുണയിൽ പഞ്ചായത്തുകളിലേക്ക് വിജയിച്ചത്. ഉഴവൂരിൽ രണ്ടും മേലുകാവ്, കൊഴുവനാൽ എന്നിവിടങ്ങളിൽ ഓരോരുത്തരും വിജയിച്ചു. ഈ പഞ്ചായത്തുകളിൽ പ്രധാന മുന്നണികൾക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ഭരണത്തിൽ പങ്കാളികളാകാൻ ഇവർക്ക് അവസരം ലഭിച്ചു.

      ഉഴവൂരിൽ വൺ ഇന്ത്യാ വൺ പെൻഷന്റെ പിന്തുണയോടെ മത്സരിച്ച ‍ 22 വയസ്സുകാരൻ പഞ്ചായത്ത് പ്രസിഡന്റായി. ജോണീസ് പി.സ്റ്റീഫനാണ് യുഡിഎഫ് പിന്തുണയിൽ ഉഴവൂർ ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഒഐഒപിയുടെ പിന്തുണയോടെ മത്സരിച്ച രണ്ട് അംഗങ്ങളാണ് ഉഴവൂരിൽ ജയിച്ചത്. 13 അംഗ സമിതിയിൽ ഇടത്, വലത് മുന്നണികൾക്ക് അഞ്ച് അംഗങ്ങൾ വീതവും ബിജെപിക്ക് ഒരംഗവുമാണുള്ളത്. ഇതോടെയാണ് ഒഐഒപി പിന്തുണയുള്ള രണ്ട് സ്വതന്ത്രരുമായി കൂട്ടുകൂടി ഭരണം പങ്കിടാൻ മുന്നണികൾ ചർച്ച നടത്തിയത്.

      Also Read- നറുക്കെടുത്തപ്പോൾ വയനാട് യുഡിഎഫിന്; 11 ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കും

      കോൺഗ്രസ് അംഗം റിനി വിൽസണാണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്നുള്ള രണ്ടര വർഷം യുഡിഎഫിലെ ജോസഫ് ഗ്രൂപ്പ് പ്രതിനിധി കെ എം തങ്കച്ചൻ, കോൺഗ്രസ് അംഗം ന്യൂജന്റ് ജോസഫ് എന്നിവർ പ്രസിഡന്റ് പദവി പങ്കിടും. ഏലിയാമ്മ കുരുവിള, ബിനു ജോസ്, വൺ ഇന്ത്യാ വൺ പെൻഷൻ പ്രതിനിധി അഞ്ജു പി.ബെന്നി എന്നിവർകൂടി ഒന്നേകാൽ വർഷംവീതം വൈസ് പ്രസിഡന്റുമാരാകും എന്നതാണ് ധാരണ. ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ജോണീസ് പി.സ്റ്റീഫൻ. റിട്ട. ഹെഡ്മാസ്റ്റർ ഉഴവൂർ അരീക്കര പാണ്ടിയാംകുന്നേൽ പി.യു.സ്റ്റീഫന്റെയും അധ്യാപിക ലൈബിയുടെയും മകനാണ്.

      തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിൽ വൺ  ഇന്ത്യ വൺ പെൻഷൻ പ്രതിനിധി ഇന്ദു ബിജു പ്രസിഡന്റായി.  എൽഡിഎഫ്  പിന്തുണയോടെയാണ് ഒഐഒപി  പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎം ആറ്, ഒഐഒപി ഒന്ന്, സ്വതന്ത്രൻ ഒന്ന്, കോൺഗ്രസ് അഞ്ച്, കേരള കോൺഗ്രസ് രണ്ട് എന്നിങ്ങനെയാണ് സീറ്റ് നില.  ആദ്യ ടേം രണ്ട് വർഷം ഒ ഐ ഒ പി പ്രതിനിധിക്കും സ്വതന്ത്രന് രണ്ടാം ടേമിലുള്ള രണ്ട് വർഷവും പിന്നീടുള്ള ഒരു വർഷം സി പി എമ്മിനും പ്രസിഡന്റ പദവി നൽകാനാണ് ധാരണ.

      Also Read- 'SDPI, UDF പിന്തുണ വേണ്ട'; തെരഞ്ഞെടുക്കപ്പെട്ട ഉടൻ 4 LDF പ്രസിഡന്റുമാര്‍ രാജിവെച്ചു

      തദ്ദേശ തെരഞ്ഞെടുപ്പിൽ നാല് ജില്ലകളിൽനിന്നായി ഒൻപത് ജനപ്രതിനിധികളെ വിജയിപ്പിച്ചതായി വൺ ഇന്ത്യാ വൺ പെൻഷൻ അവകാശപ്പെടുന്നു. സംഘടന പിന്തുണ കൊടുത്ത സ്ഥാനാർഥികൾ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ പഞ്ചായത്തുകളിലാണ് വിജയിച്ചത്. സംസ്ഥാനത്താകെ 86 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. ഇതിൽ ഒൻപതുപേരാണ് വിജയികളായത്. ഇനി ഒരു നികുതി വർധനയില്ലാതെ കേരളത്തിലെ 60 വയസ്സ് പിന്നിട്ട എല്ലാവർക്കും പതിനായിരം രൂപ വീതം പെൻഷൻ നൽകുക എന്നതാണ് ഒഐഒപി മുന്നോട്ടുവെയ്ക്കുന്ന ആശയം.
      Published by:Rajesh V
      First published:
      )}