HOME » NEWS » Kerala » ONE KILLED IN QUARRY BLAST IN VADAKKANCHERRY NEAR THRISSUR

തൃശൂർ വടക്കാഞ്ചേരി ക്വാറിയിൽ സ്ഫോടനം: ഒരാൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

ഒന്നര വര്‍ഷമായി പൂട്ടിക്കിടക്കുന്ന ക്വാറിയില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് അപടകമുണ്ടായത്. ക്വാറിയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം

News18 Malayalam | news18-malayalam
Updated: June 21, 2021, 10:20 PM IST
തൃശൂർ വടക്കാഞ്ചേരി ക്വാറിയിൽ സ്ഫോടനം: ഒരാൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്
അബ്ദുല്‍ നൗഷാദ്
  • Share this:
തൃശൂർ: വടക്കാഞ്ചേരി മുള്ളൂര്‍ക്കരയില്‍ വാഴക്കോട് കരിങ്കല്‍ ക്വാറിയിലുണ്ടായ വന്‍ സ്‌ഫോടനത്തിൽ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്ക്. ക്വാറി ഉടമ സലാമിന്‍റെ സഹോദരനും വാഴക്കോട് വളവ് മൂലയില്‍ ഹസനാരുടെ മകനുമായ അബ്ദുല്‍ നൗഷാദ് (45) ആണ് മരിച്ചത്.

പരിക്കേറ്റ അഞ്ചുപേരില്‍ ഒരാള്‍ ബംഗാള്‍ സ്വദേശിയാണ്. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്കും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ കോലോത്തുകുളം അലിക്കുഞ്ഞ് എന്നയാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഒന്നര വര്‍ഷമായി പൂട്ടിക്കിടക്കുന്ന ക്വാറിയില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് അപടകമുണ്ടായത്. ക്വാറിയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ലൈസന്‍സില്ലാതെ പ്രവർത്തിച്ചിരുന്ന ക്വാറിയാണിതെന്നാണ് വിവരം. മൂന്നുവര്‍ഷം മുമ്പ് സബ് കളക്ടര്‍ പൂട്ടിച്ചിരുന്ന ഈ ക്വാറി അനധികൃതമായി പ്രവർത്തനം തുടരുകയായിരുന്നുവെന്നും വിവരമുണ്ട്.

ക്വാറിക്കകത്ത് മീന്‍ വളര്‍ത്തല്‍ ഉള്‍പ്പെടെ കാര്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് നൗഷാദും കൂട്ടരും ക്വാറിയിലെത്തിയതെന്നാണ് സൂചന. ക്വാറി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മണ്ണിനടിയില്‍ പെട്ട തോട്ടകള്‍ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നുമാണ് ഉടമ അബ്ദുള്‍ സലാം പ്രതികരിച്ചത്.

Updating...
Published by: Anuraj GR
First published: June 21, 2021, 10:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories