പത്തനംതിട്ട: വനിതാ മതിലിൽ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം. അടൂരിൽ നടന്ന ബാലസംഘം സംസ്ഥാന സമ്മേളനം ഇത് സംബന്ധിച്ച പ്രമേയം പാസാക്കി.
വനിതാ മതിൽ വിജയിപ്പിക്കാന്‍ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പ്രമേയത്തിൽ ആഹ്വാനമുണ്ട്. അടൂർ മാർത്തോമ യൂത്ത് സെന്ററിലാണ് ബാലസംഘം സംസ്ഥാന സമ്മേളനം നടക്കുന്നത്.
അതേസമയം, വനിതാ മതിലിലെ പണപ്പിരിവിനെ ചൊല്ലി വിവാദം തുടരുകയാണ്. വനിത മതിലിന്റെ പേരിൽ നിർബന്ധിത പിരിവും ഭീഷണിയും സംസ്ഥാന വ്യാപകമായി നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിര്‍ബന്ധിത പണപ്പിരിവെന്ന ആക്ഷേപത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.