• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഒരു മിന്നൽ സമരം; ഒരു മരണം; KSRTC ജനങ്ങളെ വെറുപ്പിക്കുന്നത് എങ്ങനെ?

ഒരു മിന്നൽ സമരം; ഒരു മരണം; KSRTC ജനങ്ങളെ വെറുപ്പിക്കുന്നത് എങ്ങനെ?

ജീവനക്കാർ മണിക്കൂറുകളോളം നിയമം കൈയ്യിലെടുത്തിട്ടും പ്രതികരിക്കാനോ ഇടപെടാനോ കഴിയാതെ കാത്തിരുന്ന എം.ഡി സംസ്ഥാനത്തെ ഒരു ഉയർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നതും ശ്രദ്ധേയമാണ്.

News18

News18

 • Share this:
  തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർ തിരുവനന്തപുരം നഗരത്തിൽ നടത്തിയ മിന്നൽ സമരത്തിൽ നഷ്ടമായത് ഒരു ജീവൻ. കിഴക്കേകോട്ടയിലുണ്ടായ സംഘർഷങ്ങൾക്കിടെ കടകംപള്ളി സ്വദേശി സുരേന്ദ്രന്‍(64) ആണ് മരിച്ചത്. സമരത്തെ തുടർന്ന് ആറ്  മണിക്കൂറോളം ഗതാഗതം സ്തംഭിച്ചപ്പോൾ രോഗികൾ ഉൾപ്പെടെ നൂറുകണക്കിനു പേരാണ് നഗരത്തിന്റെ വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയത്.

  ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സർവീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ തർക്കമാണ് മിന്നിൽ പണിമുടക്കിൽ കലാശിച്ചത്. ഇവിടെ കെ.എസി.ആർ.ടി.സി ജീവനക്കാർക്കൊപ്പം പൊലീസിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.

  ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ തർക്കത്തിനിടെ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ മാത്രം പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തതാണ് പ്രകോപനത്തനിടയാക്കിയത്. തുടർന്ന് റോഡിൽ ബസ് നിർത്തിയിട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ സമരം ചെയ്തപ്പോഴും പൊലീസിന് കാഴ്ചക്കാരാകേണ്ടിവന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതിനു പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യാത്രക്കാരൻ കുഴഞ്ഞു വീണപ്പോഴും അവസാനഘട്ടത്തിൽ മാത്രമാണ് പൊലീസുകാർ ഇടപെട്ടതെന്നും ദൃക്സാക്ഷികൾ ആരോപിക്കുന്നു.

  രാവിലെ 11 മണി മുതല്‍ കിഴക്കേകോട്ടയിൽ ബസ് സ്റ്റാൻഡിൽ വീട്ടിലേക്കുള്ള ബസ് കാത്ത് ഇരിക്കുകയായിരുന്നു കുഴഞ്ഞുവീണ് മരിച്ച സുരേന്ദ്രൻ. ഉച്ചയ്ക്കു രണ്ടു മണിയോടെയാണു സുരേന്ദ്രനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങിയത്. ബസ് കാത്തിരിക്കുകയായിരുന്ന നഴ്‌സാണു പ്രഥമശുശ്രൂഷ നടത്തിയത്. എന്നാൽ ഈ ഘട്ടത്തിലൊന്നും സഹായവുമായി പൊലീസ് എത്തിയില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു പിന്നീട് ഏറെ വൈകിയാണ് ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. പൊരിവെയിലിൽ മൂന്നു മണിക്കൂറോളാണ് സുരേന്ദ്രൻ ബസ് കാത്തു നിന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മരണത്തിലേക്കു തള്ളി വിട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ സമരക്കാർക്കാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

  സംഭവത്തില്‍ കെഎസ്ആര്‍ടിസിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. സമരത്തെ മന്ത്രിയും തള്ളിപ്പറഞ്ഞു. അതേസമയം മണിക്കൂറുകളോളം നടന്ന സമരത്തിൽ ഇടപെടാൻ സർക്കാർ തയാറായില്ലെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.

  പണിമുടക്ക് തുടങ്ങി മൂന്നാം മണിക്കൂറിൽ ഒരു ജീവനും ബലികൊടുക്കേണ്ടി. വന്നു എന്നാൽ ഏഴു മണിക്കൂറിന് ശേഷമാണ് കെ.എസ്.ആർ.ടി.സി എം.ഡി ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്ഷമാപണം നടത്തിയിരിക്കുന്നത്. ജീവനക്കാർ മണിക്കൂറുകളോളം നിയമം കൈയ്യിലെടുത്തിട്ടും പ്രതികരിക്കാനോ ഇടപെടാനോ കഴിയാതെ കാത്തിരുന്ന എം.ഡി സംസ്ഥാനത്തെ ഒരു ഉയർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നതും ശ്രദ്ധേയമാണ്.

  MORE NEWS:സമരത്തിനിടെ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു [NEWS]മിന്നൽ പണിമുടക്ക് അംഗീകരിക്കാനാകില്ല [NEWS]ഉംറ തീർത്ഥാടനം താൽക്കാലികമായി റദ്ദാക്കി സൗദി അറേബ്യ [NEWS]
  Published by:Aneesh Anirudhan
  First published: