നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിദേശത്തുള്ള യുവാവിനുവേണ്ടി ഡ്രൈവിങ് ടെസ്റ്റിൽ ആൾമാറാട്ടം; കേരളത്തിൽ ഒരാൾ പിടിയിൽ

  വിദേശത്തുള്ള യുവാവിനുവേണ്ടി ഡ്രൈവിങ് ടെസ്റ്റിൽ ആൾമാറാട്ടം; കേരളത്തിൽ ഒരാൾ പിടിയിൽ

  അപേക്ഷയിലെ ഫോട്ടോയില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതാണ് യുവാവ് കുടുങ്ങാന്‍ കാരണം

  പ്രതീകാത്മകചിത്രം

  പ്രതീകാത്മകചിത്രം

  • News18
  • Last Updated :
  • Share this:
   കാസർകോട്: വിദേശത്തുള്ള യുവാവിന് വേണ്ടി ഡ്രൈവിംഗ് ടെസ്റ്റില്‍ ആള്‍മാറാട്ടം നടത്തിയ യുവാവ് പിടിയില്‍. കാസര്‍ഗോഡ് ബേദഡുക്ക മണിയംപാറയിലെ അബൂബക്കര്‍ സിദ്ദീഖാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോലീസ് ആള്‍മാറാട്ടത്തിന് കേസെടുത്തു. ബേഡഡുക്ക സ്വദേശി എം കെ ശറഫുദ്ദീന് വേണ്ടിയാണ് അബൂബക്കര്‍ സിദ്ദീഖ് ആള്‍മാറാട്ടം നടത്തിയത്.

   അപേക്ഷയിലെ ഫോട്ടോയില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതാണ് യുവാവ് കുടുങ്ങാന്‍ കാരണം. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയതോടെ പിടികൂടി വിദ്യാനഗര്‍ പോലീസിന് കൈമാറുകയായിരുന്നു.
   First published:
   )}