ചികിത്സ കിട്ടിയില്ല; ഒരു മാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു 

വയർ വീർത്ത് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യം കുഞ്ഞിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

News18 Malayalam | news18-malayalam
Updated: April 8, 2020, 9:49 PM IST
ചികിത്സ കിട്ടിയില്ല; ഒരു മാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു 
news18
  • Share this:
കൊല്ലം:  കൊല്ലത്ത് ചികിത്സ കിട്ടാത്തതിനെ തുടർന്ന് ആദിവാസി കുഞ്ഞ് മരിച്ചു. പുനലൂർ മാമ്പഴത്തറ ആദിവാസി കോളനിയിലെ സനൽ - ബബിത ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്. വയർ വീർത്ത് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യം  കുഞ്ഞിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

പുനലൂരിൽ നിന്ന് 16 കിലോമീറ്റർ ഉള്ളിലുള്ള വനപ്രദേശമായ മാമ്പഴത്തറയിൽ നിന്ന് ഫയർഫോഴ്സിൻ്റെ വാഹനത്തിൽ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാര്യമായ രോഗമില്ലെന്ന് പറഞ്ഞ് പരിശോധിച്ച ഡോക്ടർ കുട്ടിയെ തിരിച്ചയച്ചു. കഴിഞ്ഞ ദിവസം സ്ഥിതി വഷളായതിനെ തുടർന്ന് വീണ്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വീണ്ടും മടക്കി അയയ്ക്കുകയാണുണ്ടായത്. വീട്ടിലെത്തി നിമിഷങ്ങൾക്കകം കുഞ്ഞ് മരിച്ചു.

You may also like:500 ടൺ! മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പിടികൂടിയ ചീഞ്ഞ മീനിന്റെ തൂക്കം [PHOTO]COVID 19| ലോക്ക്ഡൗൺ കാലത്ത് വെറുതെയിരിക്കാതെ നാടകമെഴുതൂ; രചനകൾ ക്ഷണിച്ച് 'നാടക്'
[NEWS]
2പേളിക്ക് മുഖത്തിടാൻ വേപ്പില ഫേസ്‌പാക്ക് ഒരുക്കി അമ്മ മോളി; എന്നാൽ പേളി ചെയ്തതോ?
[PHOTO]


തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഏഴാം മാസമായിരുന്നു കുട്ടിയുടെ ജനനം. അവിടെയും കൃത്യമായ പരിചരണം ആദിവാസി കുഞ്ഞിന് ലഭിച്ചില്ലെന്ന പരാതിയുണ്ട്. കുട്ടിയുടെ അച്ഛന് കൂലിപ്പണിയാണ്. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യം. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.
First published: April 8, 2020, 9:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading