ഒരുമാസത്തെ ശമ്പളം പിടിക്കും; വിമുഖതയുള്ളവർ അറിയിക്കണം

News18 Malayalam
Updated: September 11, 2018, 9:08 PM IST
ഒരുമാസത്തെ ശമ്പളം പിടിക്കും; വിമുഖതയുള്ളവർ അറിയിക്കണം
 • Share this:
തിരുവനന്തപുരം: പ്രളയദുരിതാശ്വാസ നിധിയിലേക്കു സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള ധനവകുപ്പ് സർക്കുലർ പുറത്തിറങ്ങി. മാസം മൂന്നു ദിവസത്തെ ശമ്പളം വീതം 10 മാസം കൊണ്ട് നൽകണം. ഇതിനു തയാറാകാത്തവർ അക്കാര്യം രേഖാമൂലം അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു.

ഒരു മാസത്തിൽ കുറഞ്ഞുള്ള ശമ്പളം സ്വീകരിക്കില്ല. എന്നാൽ ഇക്കാര്യം സർക്കുലറിൽ വ്യക്തമാക്കുന്നില്ല. ഇത്തരക്കാർക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് ആ തുക നൽകാം. ശമ്പളവിതരണച്ചുമതലയുള്ള ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫീസർമാർ മുഖേനെയാണു ശമ്പളം നൽകാനുള്ള സമ്മതം അറിയിക്കേണ്ടത്. ശമ്പളം നൽകാൻ താൽപര്യമില്ലാത്തവരും ഡിഡിഒയ്ക്കാണു പ്രസ്താവന സമർപ്പിക്കേണ്ടത്.

സംസ്ഥാനത്തിന്റെ പുനർനിർമിതിക്കായി ചുരുങ്ങിയത് 30,000 കോടി രൂപ വേണ്ടിവരുമെന്ന് സർക്കുലറിൽ പറയുന്നു. ഇതിൽ പതിനായിരം കോടി രൂപ റവന്യൂവരുമാനത്തിലൂടെ സാമഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും പെൻഷൻകാരുടെ ഒരുമാസത്തെ പെൻഷനും വഴി 3800 കോടി രൂപയോളം സമാഹരിക്കാൻ കഴിയും.

സർക്കുലറിലെ പ്രധാന നിർദേശങ്ങൾ

 • ഒരുമാസത്തെ ശമ്പളത്തുക കണക്കാക്കുക 2018 സെപ്തംബർ മാസത്തെ ഗ്രോസ് സാലറി അടിസ്ഥാനമാക്കി
 • ഒരുമാസത്തെ ആകെ ശമ്പളത്തിന് തുല്യമായ തുക പരമാവധി പത്ത് ഗഡുക്കളായി നൽകാം

 • പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ജീവനക്കാർ മുൻപ് സംഭാവന നൽകിയിട്ടുണ്ടെങ്കിൽ ഇത് ഒരുമാസത്തെ ശമ്പളത്തുകയിൽ നിന്നും കുറവുവരുത്തി ബാക്കിതുക മാത്രം സ്വീകരിക്കും. ഇതിനായി ജീവനക്കാർ രസീത് സഹിതം ഡി.ഡി.ഒമാർക്ക് അപേക്ഷ നൽകണം.

 • ആദായനികുതി ചട്ടം 80 ജി പ്രകാരം ഇളവിന് അർഹതയുള്ളവർക്ക് ബന്ധപ്പെട്ട ഡി.ഡി.ഒമാർ അതത് സാമ്പത്തിക വർഷം ഇളവ് നൽകേണ്ടതാണ്.

 • ജീവനക്കാർ ശമ്പളത്തിൽ നിന്ന് സംഭാവനയായ നൽകുന്ന തുക 2018 സെപ്തംബർ മാസത്തെ ശമ്പളം മുതൽ കുറവ് വരുത്തി തുടങ്ങും.

 • ജീവനക്കാർക്ക് തങ്ങളുടെ പ്രൊവിഡന്റ് ഫണ്ടിൽ നിന്നും സെപ്തംബർ മാസത്തെ ശമ്പളത്തിന് തുല്യമായ തുക ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാം. ഇതിനുള്ള അപേക്ഷ സമർപ്പിക്കാം

 • ജീവനക്കാർക്ക് താൽപര്യമുള്ള പക്ഷം ഒരുമാസത്തെ ശമ്പളം നൽകുന്നതിന് പകരമായി സെപ്തംബർ മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ 30 ദിവസത്തെ ആർജിതാവധി സറണ്ടർ ചെയ്ത് അവധി ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകാം.

 • നടപ്പുസാമ്പത്തിക വർഷം ഒരു പ്രാവശ്യം സറണ്ടർ ചെയ്ത് കഴിഞ്ഞ ജീവനക്കാരുടെ ആർജിതാവധി അക്കൗണ്ടിൽ 30 ദിവസത്തെ അവധി അവശേഷിക്കുന്നുവെങ്കിൽ ദുരിതാശ്വാസ നിധിയിൽ അടയ്ക്കുന്നതിന് വേണ്ടി അവർക്ക് ഒരു പ്രാവശ്യം കൂടെ 30 ദിവസത്തെ ആർജിതാവധി സറണ്ടർ ചെയ്യുന്നതിന് പ്രത്യേക അനുമതി

 • പത്ത് മാസം കൊണ്ട് ഗ്രോസ് സാലറി സംഭാവന ചെയ്യാൻ സാധിക്കാത്ത ജീവനക്കാർക്ക് പി.എഫ് വായ്പാ തിരിച്ചടവിന് സെപ്തംബർ 2018ലെ ശമ്പളം മുതൽ പത്ത് മാസത്തേക്ക് അവധി അനുവദിക്കും. തിരിച്ചടവ് കാലാവധിക്ക് മുന്‍പ് റിട്ടയർ ചെയ്യുന്ന ജീവനക്കാരുടെ തിരിച്ചടവിൽ ബാക്കിയുളള തുക അവരുടെ ഡിസിആർ ജിയിൽ ക്രമീകരിക്കും. ഇതിനായി പി.എഫ് ചട്ടങ്ങൾ ഇളവ് ചെയ്തു

 • ശമ്പള പരിഷ്കരണ കുടിശ്ശികയ്ക്ക് അർഹതയുള്ള ജീവനക്കാരുടെ കുടിശ്ശികയും ഇതിലേക്ക് വരവ് ചെയ്യാം. കുടിശ്ശിക വരവ് ചെയ്തതിന് ശേഷം ബാക്കിയുള്ള തുക ഒറ്റത്തവണയായോ പരമാവധി പത്ത് ഗഡുക്കളായോ നൽകാം

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍