മൃഗശാലയിൽ ഒരു അനാക്കോണ്ട കൂടി ചത്തു; രണ്ടുമാസത്തിനിടെ നാലാമത്തേത്

ഇനി ശേഷിക്കുന്നത് മൂന്ന് അനാക്കോണ്ടകൾ

News18 Malayalam | news18-malayalam
Updated: November 22, 2019, 10:03 AM IST
മൃഗശാലയിൽ ഒരു അനാക്കോണ്ട കൂടി ചത്തു; രണ്ടുമാസത്തിനിടെ നാലാമത്തേത്
News18
  • Share this:
തിരുവനന്തപുരം: മൃഗശാലയിൽ വീണ്ടുമൊരു അനാക്കോണ്ട കൂടി ചത്തു. ഒൻപതര വയസ്സുള്ള പെൺ അനാക്കോണ്ട അരുന്ധതിയാണ് വ്യാഴാഴ്ച രാവിലെ ചത്തത്. അണുബാധയാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. രണ്ടുമാസത്തിനിടെ നാലാമത്തെ അനാക്കോണ്ടയാണ് ചാകുന്നത്. രാവിലെ തീറ്റ നൽകാനായി ജീവനക്കാരൻ എത്തിയപ്പോൾ കൂടിനുള്ളിൽ ചലനമില്ലാതെ കിടക്കുന്ന നിലയിലാണ് കണ്ടത്. തുടർന്ന് കൂടിനുള്ളിൽ നിന്ന് പുറത്തെടുത്ത് പരിശോധന നടത്തി. 18.5 കിലോ ഭാരവും പത്ത് അടി നീളവുമുണ്ടായിരുന്നു അരുന്ധതിക്ക്.

മൃഗശാലയിൽ ശേഷിക്കുന്ന മൂന്ന് അനാക്കോണ്ടകളും ചികിത്സയിലാണ്. ഇതിൽ രണ്ടെണ്ണം രോഗവിമുക്തമായി വരുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ആദ്യത്തെ മരണം സംഭവിച്ചപ്പോൾ പാമ്പുരോഗ വിദഗ്ധരെ എത്തിച്ച് എല്ലാ പാമ്പുകളെയും പരിശോധിച്ചിരുന്നു. എന്നാൽ, മറ്റു പാമ്പുകളിൽ രോഗം സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. മൃഗശാലകളിൽ അണുനശീകരണ പ്രവർത്തികൾ ഊര്‍ജിതമാക്കിയതായി അധികൃതർ അറിയിച്ചു.

Also Read- ബഹിരാകാശ സ്വപ്നങ്ങൾക്ക് അഗ്നിച്ചിറക് നൽകാൻ അന്ന് ഭൂമി നൽകി; ഉടമകൾക്ക് ഒടുവിൽ നീതി

2014ൽ ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയിൽ നിന്നാണ് ഏഴ‌് അനാക്കോണ്ടകളെ എത്തിച്ചത്. അരുന്ധതി കൂടി ചത്തതോടെ ഇനി മൂന്നെണ്ണമാണ് അവശേഷിക്കുന്നത്.

 

 
First published: November 22, 2019, 9:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading