ആലപ്പുഴ: കൃഷി ഓഫിസർ പ്രതിയായ കള്ളനോട്ട് കേസ്സിൽ ഒരാൾ കൂടിപിടിയിൽ. ഫെഡറൽ ബാങ്കിന്‍റെ ആലപ്പുഴ കോൺവെന്‍റ് സ്ക്വയർ ബ്രാഞ്ചിൽ കള്ളനോട്ടുകൾ കണ്ടെത്തിയ കേസിൽ ആലപ്പുഴ സക്കറിയ ബസാർ യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം (36) ആണ് ആലപ്പുഴ സൗത്ത് പൊലീസിന്‍റെ പിടിയിലായത്. ഇയാൾ കള്ളനോട്ട് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കള്ളനോട്ട് കേസില്‍ ആലപ്പുഴ എടത്വയിൽ കൃഷി ഓഫീസറായി ജോലി ചെയ്തിരുന്ന ജിഷമോൾ ആണ് ആദ്യം അറസ്റ്റിലായത്. ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ അടയ്ക്കാനായി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് കള്ളനോട്ടുകൾ പിടികൂടിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് നോട്ടുകൾ കൈമാറിയത് ജിഷമോളാണെന്ന് കണ്ടെത്തിയത്. പിന്നാലെ പൊലീസെത്തി ജിഷയെ അറസ്റ്റ് ചെയ്തു. റിമാൻഡ് ചെയ്തതോടെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.