കാസർകോട്: പെരിയ ഇരട്ട കൊലക്കേസില്‍ ഒരാള്‍ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. കാസര്‍കോട് കണ്ണോത്ത് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കൊല്ലപ്പെട്ട കൃപേഷിനെയും ശരത്ത് ലാലിനെയും പിന്തുടര്‍ന്ന് പ്രതികള്‍ക്ക് ഫോണില്‍ വിവരങ്ങള്‍ കൈമാറി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒന്‍പതാകും.
ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നത്. കാറില്‍ എത്തിയ മൂന്നംഗസംഘം ഇരുവരെയും തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആർ. ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും സിപിഎം നേതാവുമായ പീതാംബരൻ ഉൾപ്പടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.
രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകൾ സന്ദർശിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.