നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Monson Mavunkal | മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു തട്ടിപ്പുകേസ് കൂടി; തൃശൂര്‍ സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത് 15 ലക്ഷം രൂപ

    Monson Mavunkal | മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു തട്ടിപ്പുകേസ് കൂടി; തൃശൂര്‍ സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത് 15 ലക്ഷം രൂപ

    പുരാവസ്തു തട്ടിപ്പിനായി മോന്‍സണ്‍ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനവും മുതലാക്കിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

    • Share this:
    കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ്(Antique Fraud Case) പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ(Monson Mavunkal) ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. നാല് പുരാവസ്തുക്കള്‍ വില്‍ക്കാനേപ്പിച്ചശേഷം 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. മകളുടെ വിവാഹത്തിനായി 15 ലക്ഷം രൂപ മോന്‍സന്‍ തന്റെ പക്കല്‍ നിന്ന് വാങ്ങിയതായി ഇയാള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പുരാവസ്തുക്കള്‍ വിറ്റഴിയ്ക്കുന്നതിനുള്ള മുന്‍കൂര്‍ തുകയാണ്  കൈപ്പറ്റിയതെന്ന് പരാതിയില്‍ പറയുന്നത്.

    അതിനിടെ പുരാവസ്തു തട്ടിപ്പിനായി മോന്‍സണ്‍ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനവും മുതലാക്കിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.ഫെബ്രുവരിയില്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി തന്റെ മ്യൂസിയം സന്ദര്‍ശിയ്ക്കുമെന്നായിരുന്നു അവകാശവാദം. വിദേശരാജ്യങ്ങളുമായുള്ള അടുപ്പത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മ്യൂസിയം കാണാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നാണ് ഇയാള്‍ തട്ടിപ്പിരയായ പലരെയും അറിയിച്ചത്.ഇതിന്റെ ശബ്ദരേഖയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

    മോന്‍സണ്‍ മാവുങ്കലിന് (Monson Mavunkal) എതിരായ പോക്‌സോ കേസിലെ (Pocso Case) ഇരയുടെ പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേ (case against two doctors) കേസ് എടുത്തിരുന്നു.കളമശ്ശേരി മെഡിക്കല്‍ കോളേജിലെ (Kalamassery Medical College) ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരേ പീഡനക്കേസിലെ പെണ്‍കുട്ടി പരാതി നല്‍കിയതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

    മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവങ്ങള്‍ നടന്നത്. മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിടുകയും മോന്‍സണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

    Also Read-Kerala Rains | സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മകന്‍ പഠിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം ഒരു സമീപനം ഉണ്ടായതെന്നുമാണ് പെണ്‍കുട്ടി പ്രധാനമായും ഉന്നയിച്ച പരാതി. കേസുമായി ബന്ധപ്പെട്ട് വിശദമായ കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ചോദിച്ചറിഞ്ഞുവെന്നും വ്യക്തിപരമായി ആക്ഷേപിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു എന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

    സംഭവത്തില്‍ ക്രൈംബ്രാഞ്ചിന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

    Also Read-Anupama Child Missing Case | ഹേബിയസ് കോര്‍പ്പസ് ഹര്‍ജി അനുപമ പിന്‍വലിച്ചു; ഇടപെടാനാകില്ലെന്ന് കോടതി

    പുരാവസ്തു വിതരണക്കാരൻ സന്തോഷ് നൽകിയ പരാതിയിൽ മോൻസൻ മാവുങ്കലിനെ ഇന്ന് വരെ  ജുഡീഷ്യൽ കസ്റ്റഡിയിൽ  റിമാൻഡ് ചെയ്തിരിക്കുകയാണ്. റിമാൻഡ് കാലാവധി കഴിയുന്നതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കും. 40 മുതല്‍ 60 വർഷം വരെ മാത്രം പഴക്കമുള്ള പുരാവസ്തുക്കൾ കാട്ടി മോന്‍സന്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസിന്റെ തൊണ്ടി മുതല്‍ എന്ന നിലയില്‍ ഇവ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിയ്ക്കുംമോൻസൻ്റെ  മ്യൂസിയത്തിന്‍റെ കവാടത്തിലുള്ള രണ്ട് സിംഹങ്ങളുടെ ശില്‍പ്പം ഉൾപ്പടെ ചില വസ്തുക്കള്‍ക്ക് താന്‍ പണം നല്കിയിട്ടുണ്ടെന്ന് മോ‍ൻസന്‍ തെളിവെടുപ്പിനിടെ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടക്കാനുള്ള പട്ടികയിൽ നിന്ന് ഈ ശിൽപ്പങ്ങൾ ഒഴിവാക്കിയിട്ടുണ്ട്..
    Published by:Jayesh Krishnan
    First published:
    )}