കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ 39
കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ 39
ഇനി 20 പേരെ കൂടി കണ്ടെത്താനുണ്ട്. ഇവരെ കണ്ടെത്താന്‍ ജി.പി.ആര് സംവിധാനമുള്ള ഉപകരണം ഉപയോഗിച്ച് തെരച്ചില്‍ നടത്തും.
കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടൽ.
Last Updated :
Share this:
നിലമ്പൂര്‍: ഉരുള്‍പ്പൊട്ടലില്‍ വന്‍നാശനഷ്ടമുണ്ടായ കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 39 ആയി. ഇനി 20 പേരെ കൂടി ഇവിടെനിന്നും കണ്ടെത്താനുണ്ട്. ഇതിനായി ജി.പി.ആര് സംവിധാനമുള്ള ഉപകരണം ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഇതിനായി ഹൈദരാബാദില്‍ നിന്നുള്ള ആറംഗ സംഘം കവളപ്പാറയിലേക്ക് തിരിച്ചിട്ടുണ്ട്.
മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. എന്നാല്‍ ഇനി തെരച്ചില്‍ നടത്താനുള്ള പ്രദേശങ്ങളില്‍ ചെളി നിറഞ്ഞിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ താഴ്ന്നു പോകുന്ന അവസ്ഥയാണ്. ഈ സാഹാചര്യത്തിലാണ് ജി.പി.എസ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.