കാസർഗോഡ് : കാസർഗോഡ് ജില്ലയിൽ വീണ്ടും ചികിത്സ കിട്ടാതെ മരണം . ഹൊസങ്കടി സ്വദേശി രുദ്രപ്പ മേസ്ത്രിയാണ് മരിച്ചത്. രണ്ടു വർഷമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മംഗളൂരുവിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിർത്തിയിൽ പൊലീസ് തടയുകയായിരുന്നു. ഇതേതുടർന്ന് ഉപ്പളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതോടെ ജില്ലയിൽ
കാസർകോട് മംഗളൂരു ദേശീയപാതയിലെ തലപ്പാടി അതിർത്തി ചെക്ക് പോസ്റ്റ് തുറക്കാൻ ആവില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്. രോഗികൾക്കായി അതിർത്തി തുറന്നു കൊടുക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടെങ്കിലും അതും ലംഘിക്കപ്പെട്ടു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.