ഇന്റർഫേസ് /വാർത്ത /Kerala / കോവിഡ് ബാധിച്ച് കാസർകോട് ഡോക്ടർ മരിച്ചു; സംസ്ഥാനത്ത് രോഗം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ഡോക്ടർ

കോവിഡ് ബാധിച്ച് കാസർകോട് ഡോക്ടർ മരിച്ചു; സംസ്ഥാനത്ത് രോഗം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ഡോക്ടർ

News18 Malayalam

News18 Malayalam

സെപ്റ്റംബർ ഇരുപതിന് ആയിരുന്നു സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദ്യമായി ഒരു ഡോക്ടർ മരിച്ചത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

കാസർകോട്: കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരു ഡോക്ടർ കൂടി മരിച്ചു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച് സ്വന്തമായി ക്ലിനിക്ക് നടത്തി വരികയായിരുന്ന ഡോക്ടറാണ് മരിച്ചത്. കാസർകോട് ജനറൽ ആശുപത്രിയിലെ റിട്ടയർഡ് ശിശുരോഗ വിദഗ്ദൻ ആയ ഡോ. സതീഷ് ആണ് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്.

സർക്കാർ സർവീസിൽ നിന്ന് വിരമിച്ചതിനു ശേഷം ഇദ്ദേഹം ക്ലിനിക്ക് നടത്തി വരികയായിരുന്നു. മരണത്തിന് ശേഷം നടത്തിയ ട്രൂനെറ്റ് പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 66 വയസ് ആയിരുന്നു.

You may also like:20 മാസം മാത്രമായ കുഞ്ഞിനെ ആറുദിവസം വീട്ടിൽ പൂട്ടിയിട്ട് കൊന്നു; 18കാരിയായ അമ്മ അറസ്റ്റിൽ [NEWS]സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് [NEWS] പ്രശസ്ത ടിക് - ടോക് താരം അമൽ ജയരാജ് മരിച്ച നിലയിൽ; ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കഴിഞ്ഞ അഞ്ചു ദിവസമായി ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിൽ തന്നെ ചികിത്സയിൽ

കഴിഞ്ഞു വരികയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽ

എത്തിച്ചു. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിനു ശേഷം നടത്തിയ ട്രൂനെറ്റ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ബുധനാഴ്ച സംസ്കരിക്കും.

ഡോ. നയനയാണ് മരിച്ച ഡോക്ടർ സതീഷിന്റെ ഭാര്യ. എഞ്ചിനിയർമാരായ സിന്ദാർത്ഥ്, സുസ്മിത എന്നിവരാണ് മക്കൾ.

സെപ്റ്റംബർ ഇരുപതിന് ആയിരുന്നു സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദ്യമായി ഒരു ഡോക്ടർ മരിച്ചത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സ്വകാര്യ ക്ലിനിക് ഉടമയായിരുന്ന 73 വയസുള്ള എം.എസ് ആബ്ദീൻ ആയിരുന്നു മരിച്ചത്.

First published:

Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus