നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടുമൊരു സംഘം കൂടി

  കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടുമൊരു സംഘം കൂടി

  കരിപ്പൂർ സ്വർണക്കടത്ത് കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. മലബാർ മേഖല കേന്ദ്രീകരിച്ച്‌ സ്വർണ്ണക്കടത്തിനും, സ്വർണ്ണം കടത്തിക്കൊണ്ടു വരുന്ന സംഘങ്ങളിൽ നിന്ന് കവർ ചെയ്യുന്ന കൊട്ടേഷൻ സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളുമാണ് ലഭിച്ചിരിക്കുന്നത്.

  കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടുമൊരു സംഘം കൂടി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് ഷെഫീക്ക് ഈ സംഘത്തിനാണ് സ്വർണം കൈമാറാനിരുന്നത്. അർജുന്റെയും, സൂഫിയാന്റെ കൊടുവള്ളി സംഘത്തിനും പുറമെയാണ് കണ്ണൂർ സ്വദേശി യൂസഫിന്റെ സംഘം  എത്തിയത്. അറസ്റ്റിലായ ഷെഫീക്ക് സ്വർണം കൈമാറാൻ കരുതിയിരുന്നത് ഇവർക്കാണ്. അർജുൻ ആയങ്കിയുടെ പഴയ കൂട്ടാളി ആയിരുന്നു യുസഫ്. ഇയാളോട് നാളെ കൊച്ചിയിൽ ഹാജരാകാൻ കസ്റ്റംസ് നോട്ടീസയച്ചു.

  സ്വർണ്ണത്തിന് പണം നൽകിയ സൂഫിയാൻ അത് നഷ്ടമാകാതിരിക്കാൻ വേണ്ടിയായിരുന്നു ചെർപ്പളശ്ശേരി സംഘത്തെ കൂട്ടിച്ചേർത്തത്. എന്നാൽ ഇവരിൽ നിന്നെല്ലാം  സംരക്ഷണം നൽകാൻ ടി. പി. വധക്കേസ് പ്രതികളുടെ കീഴിലുള്ള സംഘത്തിന് കഴിയുമെന്ന് അർജുൻ ആയങ്കി ഷെഫീക്കിനെ വിശ്വസിപ്പിച്ചിരുന്നു.

  അതേസമയം മഞ്ചേരി സബ് ജയിലിൽ ചെർപ്പളശേരി സംഘത്തിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന് കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രതി മുഹമ്മദ് ഷെഫീഖ് കോടതിയിൽ മൊഴി നൽകി. വധഭീഷണിയുണ്ടായെന്ന ഷെഫീക്കിന്റെ പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ട കോടതി ഷെഫീക്കിനെ ജയിൽ മാറ്റി കാക്കനാട് സബ് ജയിലിലേക്ക് അയച്ചു.  ഭീഷണിപ്പെടുത്തിയയാളെ ഫോട്ടോ കണ്ട് ഷെഫീക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം സൂഫിയാൻ സംഘത്തിന് വേണ്ടി കൊണ്ടുവന്ന സ്വർണം അർജുൻ ആയങ്കിക്ക് കൈമാറിയാൽ ടി.പി. വധകേസ് പ്രതികൾ സംരക്ഷണം നൽകുമെന്ന് അർജുൻ പറഞ്ഞതായും ഷെഫീക്ക് കസ്റ്റംസിന് മൊഴി നൽകി.  ഷാഫിയുടെയും കൊടി സുനിയുടെയും സംരക്ഷണയിൽ സ്വർണം കൊണ്ടുപോകാൻ കഴിയുമെന്നും അർജുൻ പറഞ്ഞിരുന്നു. എല്ലാ സ്വർണക്കടത്ത് സംഘങ്ങൾക്കും മറ്റു സംഘങ്ങൾക്കുള്ളിൽ ഒറ്റുകാരുണ്ടായിരുന്നുവെന്നും കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായി. കൊടുവള്ളി സംഘത്തിൽ നിന്നും കൊടി സുനിയും സംഘവും സംരക്ഷണം നൽകുമെന്നും അർജുൻ ഷെഫീഖിനോട് പറഞ്ഞതായും കസ്റ്റംസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

  ടി.പി. വധക്കേസ് പ്രതികളുടെ  നേതൃത്വത്തിലുള്ള സംഘം എല്ലാവിധ പിന്തുണയുമായി അർജുൻ ആയങ്കിക്ക് ഒപ്പം ഉണ്ടായിരുന്നെന്നാണ് കസ്റ്റംസിൻ്റെ നിഗമനം. അതുകൊണ്ടുതന്നെയാണ് കൊടി സുനിയുടെയും ഷാഫിയുടെയും വീടുകളിൽ പരിശോധനയ്ക്കായി കസ്റ്റംസ് എത്തിയത് . അർജുൻ ആയങ്കിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളും ഇവരിലേക്ക് എത്തുന്നുണ്ട്.

  അതേസമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിയുടെ ഭാര്യ അമലയിൽ നിന്നും കസ്റ്റംസ് മൊഴിയെടുക്കുകയാണ്. അർജുന്റെത് ആർഭാട ജീവിതമായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള പണം ഭാര്യയുടെ വീട്ടുകാർ തന്നിരുന്നെന്നാണ് അർജുൻ മൊഴി നൽകിയത്. ഈ സാഹചര്യത്തിലാണ് ഇയാളുടെ ഭാര്യയെ വിളിച്ചു വരുത്തിയത്.

  Summary: Investigation finds involvement of more gangs in Karipur gold smuggling case
  Published by:user_57
  First published:
  )}