• HOME
  • »
  • NEWS
  • »
  • kerala
  • »
  • അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിനെ ചവിട്ടിക്കൊന്നു

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിനെ ചവിട്ടിക്കൊന്നു

തലയ്ക്ക് ആനയുടെ ചവിട്ടേറ്റ രാമദാസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

  • Last Updated :
  • Share this:
    പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം. പുതൂർ പഞ്ചായത്തിലെ ഇളച്ചിവഴിക്കടുത്ത് മുതലത്തറയിൽ രാമദാസ് ( 35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.30തോടെ ഭവാനിപ്പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോയപ്പോഴാണ് രാമദാസിനെ കാട്ടാന ആക്രമിച്ചത്.

    തലയ്ക്ക് ആനയുടെ ചവിട്ടേറ്റ രാമദാസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അട്ടപ്പാടിയിൽ ഒരു മാസത്തിനിടെ രണ്ടാമത്തെയാളാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ജൂലൈ 28ന് കാട്ടാനയുടെ ആക്രമണത്തിൽ പ്ലാമരത്ത് മല്ലീശ്വരി എന്ന സ്ത്രീയും മരിച്ചിരുന്നു.

    Also Read- ഭീഷണിപ്പെടുത്തി ഗൂഗിൾപേ പാസ്‌വേഡ് വാങ്ങി പണം തട്ടിയ 'ഒബാമ' അറസ്റ്റില്‍

    പത്തുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

    പത്തുപേരെ കടിച്ച തെരുവിനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കോട്ടയം വൈക്കത്താണ് സംഭവം. വൈക്കത്ത് അടുത്തിടെ രണ്ടാമത്തെ നായയ്ക്കാണ് വൈക്കത്ത് പേവിഷബാധ സ്ഥിരീകരിക്കുന്നത്. മുഖത്തും വയറിലും ഉള്‍പ്പെടെയാണ് ആളുകള്‍ക്ക് കടിയേറ്റത്. തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ പാൽ വാങ്ങാന്‍ പോയ ഏറ്റുമാനൂര്‍ എസ്.ഐ മാത്യൂ പോളിനാണ് ആദ്യം നായയുടെ കടിയേറ്റത്. തുടര്‍ന്ന് റോഡിലൂടെ പോവുകയായിരുന്ന മറ്റ് നിരവധി യാത്രക്കാരെയും നായ ആക്രമിച്ചിരുന്നു. ഒരാളുടെ മുഖത്തും മറ്റൊരാളുടെ വയറിനും മറ്റുള്ളവരുടെ കൈക്കും കാലിനുമാണ് കടിയേറ്റത്. നിലവില്‍ കടിയേറ്റവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
    Published by:Naseeba TC
    First published: