• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു; മരിച്ചത് തമിഴ്‌നാട് സ്വദേശി മണിവാസകം

BREAKING: ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു; മരിച്ചത് തമിഴ്‌നാട് സ്വദേശി മണിവാസകം

ഇന്നലെ മൂന്നു മാവോവാദികൾ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചിരുന്നു. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    പാലക്കാട്; അട്ടപ്പാടിയിലെ മഞ്ചകണ്ടി വനമേഖലയിൽ തണ്ടർ ബോൾട്ട് നടത്തിയ വെടിവയ്പ്പിൽ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ തമിഴ്‌നാട് സ്വദേശി മണിവാസകമാണ് കൊല്ലപ്പെട്ടത്. ഇന്നലെ മൂന്നു മാവോവാദികൾ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചിരുന്നു.  ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി.

    കര്‍ണാടക സ്വദേശി സുരേഷ്. തമിഴ്‌നാട് സ്വദേശികളായ രമ, കാര്‍ത്തി എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. മറ്റു രണ്ടു പേർക്ക് വെടിയേറ്റെന്നും ഇവർ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. ഇവർക്കു വേണ്ടി ഇന്ന് തെരച്ചിൽ നടത്തിയതിനു പിന്നലെയാണ് വീണ്ടും വെടിവയ്പ്പുണ്ടായതും മണിവാസകം കൊല്ലപ്പെട്ടതും.

    Also Read മൂന്ന് വർഷം; മൂന്ന് ഏറ്റുമുട്ടൽ; കൊലപ്പെടുത്തിയത് ആറ് മാവോവാദികളെ

    മഞ്ചകണ്ടി ഉള്‍വനത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് ഒരാൾ കൂടി മരിച്ചെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.

    Also Read മാവോയിസ്റ്റ് വേട്ട; സി.പി.ഐ നിലപാടിൽ മാറ്റമില്ലെന്ന് കാനം



     
    First published: