മലപ്പുറം: ആൾക്കൂട്ട കയ്യേറ്റത്തിൽ മനംനൊന്ത് എടരിക്കോട് പുതുപ്പറമ്പ് പൊറ്റയിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പുതുപ്പറമ്പ് പറമ്പിൽ ശശിയെ (41) ആണ് അറസ്റ്റ് ചെയ്തത്. എസ്.ഐ റിയാസ് ചാക്കീരിയും സംഘവുമാണ് ശശിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി.
അബ്ദുല്‍ ഗഫൂര്‍ എടത്തൊടിക, മുഹമ്മദ് ഷരീഫ് , ബഷീര്‍ എലപ്പറമ്പന്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കേസില്‍ ആകെ 15 പ്രതികളാണുള്ളത്.
കോട്ടക്കൽ ആൾക്കൂട്ട ആക്രമണം: മൂന്നു പേർ അറസ്റ്റിൽ
പെണ്‍കുട്ടിയുടെ പിതാവടക്കം കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരായാണ് കൊലപാതക ശ്രമത്തിനും ആത്മഹത്യാപ്രേരണക്കുറ്റത്തിനും കേസുള്ളത്. പുതുപ്പറമ്പിൽ വെച്ച് ഒരുകൂട്ടം ആളുകളുടെ ആക്രമണത്തിന് ഇരയായ ഷാഹിര്‍ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mob lynching, Mob lynching case, Mob Lynching murder, Mob lynching murder case, Mob lynching murder in kerala