COVID 19| തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെയാൾ

News18 Malayalam | news18-malayalam
Updated: July 31, 2020, 8:08 PM IST
COVID 19| തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ആത്മഹത്യ ചെയ്തു
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ആത്മഹത്യ ചെയ്തു. പൂന്തുറ സ്വദേശി ജോയ്(48) ആണ് മരിച്ചത്. വൈകുന്നേരം പരിശോധനയ്ക്കായി ആരോഗ്യപ്രവർത്തകർ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാൾക്ക് മദ്യപാന ആസക്തിയെ തുടർന്നുള്ള അസ്വസ്ഥകൾ ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ആളാണ് ജോയ്. കോവിഡ് പരിശോധനയ്ക്കായി ജോയിയുടെ സാംപിൾ ശേഖരിച്ചിരുന്നു, പരിശോധനാഫലം കാത്തിരിക്കുകയാണ്.

TRENDING:തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി[NEWS]Gold Smuggling Case | യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന[NEWS]ആദ്യമായി അച്ഛൻ കെട്ടിപ്പിടിച്ച് ഉമ്മ തന്ന നിമിഷം; സന്തോഷത്താൽ വിതുമ്പി സുരാജ് വെഞ്ഞാറമൂട്[PHOTOS]

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Rajesh V
First published: July 31, 2020, 8:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading