• HOME
  • »
  • NEWS
  • »
  • kerala
  • »
  • Horse Died| കാട്ടാനയുടെ ശബ്ദം കേട്ട് കുതിരകള്‍ ഭയന്നോടി; വാഹനമിടിച്ച് ഒരെണ്ണം ചത്തു; യാത്രക്കാരന് ഗുരുതര പരിക്ക്‌

Horse Died| കാട്ടാനയുടെ ശബ്ദം കേട്ട് കുതിരകള്‍ ഭയന്നോടി; വാഹനമിടിച്ച് ഒരെണ്ണം ചത്തു; യാത്രക്കാരന് ഗുരുതര പരിക്ക്‌

ദേശീയപാതയിലൂടെ ഓടിയ കുതിരകളിൽ മൂന്നെണ്ണത്തിനെ വാഹനങ്ങളിടിച്ചു. ഒരു കുതിര ചത്തു. ഒന്നിന്റെ നില ഗുരുതരമാണ്.

  • Share this:
    തൃശൂർ: കുതിരകൾ രാത്രിയിൽ ഭയന്നോടിയതിനെ തുടർന്ന് ദേശിയ പാതയിൽ അപകടം. കുതിരാനു സമീപം ഇരുമ്പുപാലത്തെ സ്വകാര്യ ഹോഴ്സ് റൈഡിങ് അക്കാദമിയിൽ നിന്നുള്ള ഏഴു കുതിരകളാണ് പുറത്തുചാടിയത്. ദേശീയപാതയിലൂടെ ഓടിയ കുതിരകളിൽ മൂന്നെണ്ണത്തിനെ വാഹനങ്ങളിടിച്ചു. ഒരു കുതിര ചത്തു. ഒന്നിന്റെ നില ഗുരുതരമാണ്. കാട്ടാനയുടെ ശബ്ദം കേട്ടു പരിഭ്രാന്തരായാണു കുതിരകൾ ലായത്തിൽ നിന്നു പുറത്തുചാടിയതെന്നു കരുതുന്നു.

    ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. വാണിയമ്പാറ, മേലേചുങ്കം, മേരിഗിരി എന്നിവിടങ്ങളിലാണ് കുതിരകൾ വിവിധ വാഹനങ്ങളുമായി കൂട്ടിയിടിച്ചത്. കുതിരയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു ഗുരുതര പരിക്കേറ്റു. പട്ടിക്കാട് തെക്കുംഭാഗം മേലേവീട്ടിൽ നിതീഷ് കുമാറിനാണ് (21) പരുക്കേറ്റത്. ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലേചുങ്കത്തായിരുന്നു അപകടം.

    കുന്നുംപുറം ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഹോഴ്സ് റൈഡിങ് അക്കാദമിയിലെ കുതിരകളാണ് ലായത്തിൽ നിന്നു ചാടി ദേശീയപാതയിലൂടെ ഓടിയത്. പീച്ചി റിസർവോയറിനോട് ചേർന്നാണു കുതിരയോട്ട പരിശീലന കേന്ദ്രം. ബാക്കി കുതിരകളെ നാട്ടുകാരുടെ സഹായത്തോടെ പിടിച്ചുകെട്ടി.

    താമരശേരി ചുരത്തിൽ പാറക്കല്ല് വീണ് ബൈക്ക് യാത്രക്കാരിലൊരാൾ മരിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത്

    താമരശ്ശേരി ചുരത്തിൽ വലിയ പാറക്കല്ല് ബൈക്കിന് മുകളിലേക്കു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരിൽ ഒരാൾ ശനിയാഴ്ചയാണ് മരിച്ചത്. ഏറെ ഭീതിയോടെയാണ് ഈ വാർത്ത ചുരത്തിലൂടെ സഞ്ചരിക്കുന്നവർ ശ്രവിച്ചത്. ചുരത്തിൽ മണ്ണിടിച്ചിലും പാറയിടിച്ചിലും ഉണ്ടാകാറുണ്ടെങ്കിലും അതെല്ലാം കനത്തമഴയത്തു മാത്രമാണ്. ചുരത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് പാറ യാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

    മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് ആണ് അപകടത്തിൽ ദാരുണമായി മരിച്ചത്. വയനാട്ടിലേക്കുള്ള വിനോദയാത്ര അഭിനവിന്‍റെ അപ്രതീക്ഷിത മരണത്തിന് കാരണമായതിന്‍റെ നടുക്കത്തിലാണ് സുഹൃത്തുക്കൾ. മലപ്പുറം വണ്ടൂരിൽനിന്ന് മൂന്ന് ബൈക്കുകളിലായാണ് ആറ് സുഹൃത്തുക്കൾ വയനാട് കാണാൻ പുറപ്പെട്ടത്. ചുരത്തിന്‍റെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്രക്കിടെ ജീവനെടുക്കുന്ന അപകടം ആരും സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ല.



    ചുരത്തിൽ ആ സമയത്ത് മഴയോ കോടമഞ്ഞ് പോലുമോ ഉണ്ടായിരുന്നുമില്ല. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ചുരം കയറുന്നത്. നവീകരണങ്ങൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും ചുരത്തിന്‍റെ സുരക്ഷിതത്വം ഇല്ലാതാവുന്നതിന്‍റെ തെളിവാണ് ശനിയാഴ്ചത്തെ അപകടം. ചുരത്തിൽ നിരവധിയിടങ്ങളിൽ പാറക്കല്ലുകൾ താഴേക്ക് പതിക്കാൻ പാകത്തിൽ കിടപ്പുണ്ട്. ഇതാണ് യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നത്.
    Published by:Rajesh V
    First published: