നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Leopard | പാലക്കാട് കണ്ടെത്തിയ പുള്ളിപ്പുലി കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയി

  Leopard | പാലക്കാട് കണ്ടെത്തിയ പുള്ളിപ്പുലി കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയി

  പുലിക്കൂടില്‍ വെച്ച കുഞ്ഞുങ്ങളില്‍ ഒന്നിനെയാണ് തള്ളപ്പുലി കൊണ്ടുപോയത്.

  • Share this:
   പാലക്കാട്: പാലക്കാട് ഉമ്മിനിയില്‍ കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളില്‍ ഒന്നിനെ തള്ളപ്പുലി കൊണ്ടുപോയി. പുലിക്കൂടില്‍ വെച്ച കുഞ്ഞുങ്ങളില്‍ ഒന്നിനെയാണ് തള്ളപ്പുലി കൊണ്ടുപോയത്. രണ്ടാമത്തെ കുഞ്ഞിനെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി. പുലിക്കൂടില്‍ അകപ്പെടാതെയാണ് തള്ളപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്

   രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് രാത്രി വീണ്ടും പുലിക്കൂടില്‍ വെയ്ക്കും. വീട്ടില്‍ സ്ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെത്തിയത് മൂന്നു തവണയാണ്. പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കിടന്ന കെട്ടിടത്തിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. സ്ഥലത്തിന്റെ നോട്ട ചുമതലയുണ്ടായിരുന്ന പ്രദേശവാസിയായ പൊന്നനാണ് ഇവയെ കണ്ടത്.

   വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുഞ്ഞുങ്ങളെ പാലക്കാട് ഡി എഫ് ഒ ഓഫീസിലേക്ക് മാറ്റിയത്. ജനവാസ മേഖലയില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്. തള്ളപ്പുലിയെ പിടികൂടാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.

   Also Read-Leopard | പാലക്കാട് കണ്ടെത്തിയ പുള്ളിപ്പുലി കുഞ്ഞുങ്ങളെ കാണാന്‍ അമ്മ പുലി എത്തി

   പത്തു ദിവസം പ്രായമുള്ള പെണ്‍പുലിക്കുഞ്ഞുങ്ങളെയാണ് വീടിനുള്ളില്‍ നിന്നും ലഭിച്ചത്. വീട്ടില്‍ സ്ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെത്തിയത് മൂന്നു തവണയാണ്. ഞായറാഴ്ച രാത്രി 11.4 നും 12..5 നും പുലര്‍ച്ചെ 2 മണിയ്ക്കും പുലി എത്തി. ക്യാമറ ട്രാപ്പ് പരിശോധനയിലാണ് പുലിയുടെ ചിത്രം ലഭിച്ചത്. സ്ഥാപിച്ച കൂടിനേക്കാള്‍ വലിപ്പമുള്ള പുലിയാണ്.

   Also Read-Leopard | പാലക്കാട് പഴയ കെട്ടിടത്തിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി

   പുലിക്കുഞ്ഞുങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പരിചരണം നല്‍കി വരികയാണെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. വൈദ്യ സഹായം ഉറപ്പാക്കിയെങ്കിലും പുലിക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് പ്രതിസന്ധിയിലായിരുന്നു. ആട്ടിന്‍ പാല്‍ കുപ്പിയിലാക്കിയാണ് കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്.
   Published by:Jayesh Krishnan
   First published:
   )}