• HOME
  • »
  • NEWS
  • »
  • kerala
  • »
  • വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി നസീറിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി നസീറിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍

വെട്ടിയതിനു പിന്നില്‍ സിപിഎം തന്നെയാണ്. മുന്‍പും ഭീഷണി ഉണ്ടായിട്ടുണ്ട്

nazeer

nazeer

  • Last Updated :
  • Share this:
    കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. കൊളശ്ശേരി സ്വദേശി സോജിത്തിനെയാണു തലശ്ശേരി എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തിരുവില്വാമലയില്‍നിന്നാണു ഇയാളെ പിടികൂടിയത്.

    നേരത്തെ തന്നെ വെട്ടി പരിക്കേല്‍പ്പിച്ചത് സിപിഎം തന്നെയെന്ന് നസീര്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്കു പങ്കില്ലെന്ന പി.ജയരാജന്റേയും എം.വി ജയരാജന്റേയും വാദങ്ങള്‍ തള്ളിയാണ് നസീര്‍ സിപിഎമ്മിന് എതിരേ രംഗത്തു വന്നിരുന്നത് തലശ്ശേരി കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും നസീര്‍ ആരോപിച്ചിരുന്നു.

    Also Read: 'വെട്ടിപ്പരിക്കേൽപ്പിച്ചത് സിപിഎമ്മുകാർ തന്നെ'; ജയരാജൻമാരുടെ വാദങ്ങൾ തള്ളി സി.ഒ.ടി നസീർ

    വെട്ടിയതിനു പിന്നില്‍ സിപിഎം തന്നെയാണ്. മുന്‍പും ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞു. തലശ്ശേരി കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്ന് പറഞ്ഞ നസീര്‍. ഇത് പുറത്ത് കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടു.

    കഴിഞ്ഞദിലസം പി. ജയരാജനും എംവി ജയരാജനും നസീറിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി അന്വേഷിക്കുമെന്ന് എം.വി ജയരാജന്‍ ഉറപ്പു നല്‍കിയെന്ന് നസീര്‍ പറഞ്ഞു. ഇതുകൊണ്ടു കാര്യമില്ല. നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ അറസ്റ്റു ചെയ്ത് കേസ് ഒതുക്കാനാണ് ശ്രമം. ജീവന് ഭീഷണിയുണ്ടെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതായും നസീര്‍ പറഞ്ഞു.

    First published: