• HOME
  • »
  • NEWS
  • »
  • kerala
  • »
  • Car Accident | കാർ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു

Car Accident | കാർ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷമാണ് സമീപത്തെ വീടിന് മുകളേല്ക്ക് മറിഞ്ഞത്.

Car-Accident_

Car-Accident_

  • Share this:
    കോട്ടയം: നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപമാണ് അപകടം ഉണ്ടായത്. കോരുത്തോട് സ്വദേശി കൊച്ചു തെക്കേൽ ജോജോ സെബാസ്റ്റ്യൻ എന്നയാളാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷമാണ് സമീപത്തെ വീടിന് മുകളേല്ക്ക് മറിഞ്ഞത്. റോഡിൽനിന്ന് താഴ്ചയിൽ സ്ഥിതി ചെയ്യുന്ന വീടിന് മുകളിലേക്കാണ് കാർ മറിഞ്ഞത്.
    ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് അപകടം ഉണ്ടായത്. വൻ ശബ്ദത്തോടെയാണ് കാർ വീടിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തെ തുടർന്ന് വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

    കോരുത്തോട് പള്ളിപ്പടി സെന്‍റ് ജോർജ് എന്ന പേരിൽ ബേക്കറി നടത്തിവരികയായിരുന്നു ജോജോ സെബാസ്റ്റ്യൻ. കോരുത്തോട് സെന്‍റ് ജോർജ് പബ്ലിക് സ്കൂളിലെ അധ്യാപിക റീനയാണ് ഭാര്യ. ഹന്ന, ആഞ്ജലിക് എന്നിവർ മക്കളാണ്.

    50 രൂപയ്ക്ക് പെട്രോൾ കടം നൽകാത്തതിന് പമ്പ് അടിച്ചു തകർത്തു; മൂന്ന് പേർ കസ്റ്റഡിയിൽ

    കാസർഗോഡ്: പെട്രോൾ കടം നൽകാത്തതിന് പെട്രോൾ പമ്പ് അടിച്ചുതകർത്തു. കാസർഗോഡ് ജില്ലയിലെ ഉളിയത്തടുക്കയിലാണ് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം. 50 രൂപയ്ക്ക് പെട്രോൾ കടം ചോദിച്ചത് കൊടുക്കാതിരുന്നതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ മൂന്ന് പേരെ
    പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    അർധരാത്രിയാണ് സംഘർഷങ്ങളുടെ തുടക്കം. ഉളിയത്തടുക്ക-മധൂർ റോഡിന് സമീപമുള്ള എ. കെ. സൺസ് പെട്രോൾ പമ്പിലാണ് അക്രമിസംഘം അഴിഞ്ഞാടിയത്. ആദ്യം ഇരുചക്രവാഹനത്തിൽ എത്തിയ സംഘം 50 രൂപയ്ക്ക് പെട്രോൾ കടം ചോദിച്ചപ്പോൾ നൽകാതിരുന്നതാണ് സംഘർഷങ്ങളുടെ കാരണം. രാത്രി ഒരുമണിക്ക് ശേഷം കൂടുതൽ ആളുകൾ എത്തുകയും പമ്പിലെ ഓയിൽ റൂമും ഓഫിസ് റൂമും ജ്യൂസ് സെന്ററും അടിച്ചു തകർത്തു. പമ്പിലെ ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

    Also Read- Honey Trap | ആശുപത്രി മുറിയിലേക്ക് ഹോട്ടൽ ഉടമയെ വിളിച്ചുവരുത്തി ദൃശ്യം പകർത്തി; പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

    ക്യാബിനുകളിലെ മുഴുവൻ ചില്ലുകളും അടിച്ചു തകർത്തു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. CCTV ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മൂന്നുപേരെ പിടികൂടി. കൂടുതൽ പേര് ഉടൻ പിടിയിലാകുമെന്നും അറിയിച്ചു. പമ്പിന് സമീപം തന്നെ ഉള്ളവരാണ് പ്രതികളെന്ന് പമ്പ് ഉടമയും അറിയിച്ചിട്ടുണ്ട്. എട്ടുപേർക്കെതിരെയാണ് പരാതി.

    കണ്ണൂരിൽ യുവാവിനെ ബോംബെറിഞ്ഞ് കൊന്നു; ആക്രമണം കല്യാണവീട്ടിലേക്ക് വരുന്നതിനിടെ

    കണ്ണൂർ: കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ യുവാവിനെ ബോംബെറിഞ്ഞ് കൊന്നു. കണ്ണൂർ തോട്ടയിലാണ് സംഭവം. ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. ഉച്ചക്ക് രണ്ടു മണിയോടെയാണ് അക്രമം ഉണ്ടായത്. കല്യാണ വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം ജിഷ്ണുവിന് നേരെ ബോംബെറിയുകയായിരുന്നു. വാനിലെത്തിയ പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. വിവാഹശേഷം വരനും വധുവും വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

    തോട്ടടയിൽ ദേശീയ പാതക്ക് സമീപത്താണ് സംഭവം. ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കല്യാണ വീട്ടിൽ നടന്ന അടിപിടിയുടെ തുടർച്ചാണ് അക്രമം എന്നാണ് പോലീസ് അനുമാനം

    കല്യാണവീട്ടിൽ തലേദിവസം പാട്ട് വെയ്ക്കുന്നതിനെ സംബന്ധിച്ച തർക്കമാണ് അടിപിടിക്ക് കാരണമായത്. ബോംബേറിൽ ജിഷ്ണുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മരണത്തിന് കാരണമായതും ഈ പരിക്കാണ്. സ്ഥലത്ത് നിന്ന് പൊട്ടാത്ത മറ്റൊരു ബോംബും കണ്ടെത്തിയിട്ടുണ്ട്.
    Published by:Anuraj GR
    First published: