• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം തിടനാട് തോട്ടിലേക്ക് മറിഞ്ഞ കാര്‍ മലവെളളത്തിൽ ഒലിച്ചു പോയി ഒരാൾ മരിച്ചു

കോട്ടയം തിടനാട് തോട്ടിലേക്ക് മറിഞ്ഞ കാര്‍ മലവെളളത്തിൽ ഒലിച്ചു പോയി ഒരാൾ മരിച്ചു

നിയന്ത്രണം നഷ്ടമായി കാർ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം

  • Last Updated :
  • Share this:
    കോട്ടയം തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ യുവാവ് മരിച്ചു.വെട്ടികുളം സ്വദേശിയായ സിറിൽ (35 ) ആണ് മരിച്ചത്. നിയന്ത്രണം നഷ്ടമായി കാർ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം. സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്താണ് കാര്‍ മറിഞ്ഞത്.

    തിരുവനന്തപുരത്ത് മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി


    ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴ കാരണം തോട്ടില്‍ നീരൊഴുക്ക് ശക്തമായിരുന്നു.കലങ്ങി മറിഞ്ഞ് ഒഴുകിയ തോട്ടില്‍  കാര്‍ വീണത് ആരും അറിഞ്ഞിരുന്നില്ല.

    അട്ടപ്പാടി ആനക്കട്ടിക്ക് സമീപം മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപോയി


    മൃതദേഹം കാറിന്‍റെ പിന്‍സീറ്റിലേക്ക് മറിഞ്ഞ നിലയിലായിരുന്നു.തിടനാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


    Published by:Arun krishna
    First published: