കേരളത്തിൽ രണ്ടിടത്ത് വാഹനാപകടം; ഒരു മരണം

One person lost lives in two road accidents occured in Kerala | കോതമംഗലത്തും, കാസർഗോഡ് ജില്ലയിലെ ഉദുമയിലുമാണ് കാർ അപകടങ്ങൾ ഉണ്ടായത്

news18-malayalam
Updated: August 10, 2019, 4:35 PM IST
കേരളത്തിൽ രണ്ടിടത്ത് വാഹനാപകടം; ഒരു മരണം
accident
  • Share this:
കോതമംഗലം/ഉദുമ: പെരുമഴ തകർത്ത് പെയ്യുന്നതിനിടെ കേരളത്തിൽ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു. കോതമംഗലത്തും, കാസർഗോഡ് ജില്ലയിലെ ഉദുമയിലുമാണ് കാർ അപകടങ്ങൾ ഉണ്ടായത്.

കോതമംഗലം കുത്തുകുഴിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട അച്ഛനും മകനും അത്ഭുതകരമായി രക്ഷപെട്ടു.

നെല്ലിമറ്റത്ത് നിന്ന് കുത്തുകുഴിയെ വീട്ടിലേക്ക് പുതിയ വാഗ്‌ണർ കാറിൽ വരവെ എതിരെ വന്ന വാഹനം വെള്ളക്കെട്ട് മറികടന്ന് പോകവെ വലിയ അളവിൽ വെള്ളം കാറിന്റെ മുൻ ഗ്ലാസിൽ പതിക്കുകയായിരുന്നു. തുടർന്ന് കാർ ഓടിച്ചിരുന്ന കുത്തുകുഴി സ്വദേശി കൊല്ലറക്കൽ വീട്ടിൽ ബിനോയ്ക്ക് (51) മുൻ വശത്തെ റോഡ് പൂർണ്ണമായി കാണാൻ കഴിയാതാവുകയും കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് രണ്ടും ഒടിഞ്ഞ് കാറിന് മുകളിലേക്ക് പതിക്കുകയുമായിരുന്നു.

ബിനോയിയും ഒപ്പം യാത്ര ചെയ്തിരുന്ന മകൻ അലക്സും (17) അത്ഭുതകരമായി രക്ഷപെട്ടു. പ്രദേശത്ത് വൈദ്യുതബന്ധം പുനസ്ഥാപിക്കാൻ ഇലക്ട്രിക് പോസ്റ്റ് പുനസ്ഥാപിച്ചതിന് ശേഷമേ സാധിക്കൂ. അപകടമുണ്ടായ പ്രദേശത്ത് മുൻപും വെള്ളം വാഹനങ്ങളിലേക്കും മറ്റും തെറിച്ച് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

ഉദുമ പളളത്തില്‍ കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കാറിലിടിച്ച് പതിനാലുകാരന്‍ മരിച്ചു. കരിപ്പോടി ദൊഡിപ്പളളിക്ക് സമീപത്തെ അശോകന്റെ മകന്‍ അമിത്ത് (14) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. മരിച്ച അമിത്തും പരിക്കേറ്റവരും നിര്‍ത്തിയിട്ട കാറിലായിരുന്നു.

First published: August 10, 2019, 4:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading