HOME » NEWS » Kerala » ONE POLLING STATION MAKES 100 PERCENTAGE POLLING IN

നൂറു ശതമാനം പോളിംഗ് രേഖപ്പെടുത്തി കൊച്ചിയിൽ ഒരു പോളിംഗ് സ്റ്റേഷൻ

സംസ്ഥാനത്ത് ഏറ്റവും കുറച്ചുപേര്‍ വോട്ട് ചെയ്ത പോളിംഗ് ബൂത്തുകളില്‍ ഒന്ന് കൂടിയാണിത്.

news18
Updated: April 23, 2019, 5:20 PM IST
നൂറു ശതമാനം പോളിംഗ് രേഖപ്പെടുത്തി കൊച്ചിയിൽ ഒരു പോളിംഗ് സ്റ്റേഷൻ
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: April 23, 2019, 5:20 PM IST
  • Share this:
കൊച്ചി: സംസ്ഥാനത്ത് പോളിംഗ് അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ കൊച്ചിയിലെ ഒരു പോളിംഗ് ബൂത്തിൽ 100 ശതമാനം വോട്ട് രേഖപ്പെടുത്തി. കൊച്ചിയിലെ രാമൻതുരുത്ത് പോളിംഗ് സ്റ്റേഷനിലാണ് 100 ശതമാനം വോട്ട് രേഖപ്പെടുത്തിയത്.

18 പേരാണ് ഇത്തവണ രാമന്‍ തുരുത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കുറച്ചുപേര്‍ വോട്ട് ചെയ്ത പോളിംഗ് ബൂത്തുകളില്‍ ഒന്ന് കൂടിയാണിത്.

മെട്രോനഗരം എന്ന് വിശേഷിപ്പിക്കുന്ന കൊച്ചിയുടെ ഹൃദയഭാഗത്തു തന്നെയാണ് ഈ കൊച്ചു പ്രദേശം. വല്ലാർപ്പാടത്തിനു സമീപമുള്ള രാമന്‍ തുരുത്തില്‍ ഇത്തവണ വോട്ട് ചെയ്തത് 18 പേരാണ്. കെട്ടിടം ലഭ്യമല്ലാത്തതിനാല്‍ ഷെഡ് കെട്ടിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്ത് ഒരുക്കിയത്.

Lok Sabha Election 2019: വോട്ടിംഗ് യന്ത്രത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ല: ചെന്നിത്തല

2014, 16 തെരഞ്ഞെടുപ്പുകളില്‍ 19 പേര് വോട്ട് ചെയ്തിരുന്നുവെങ്കിലും ഒരാള്‍ മരിച്ചതോടെ വോട്ടര്‍മാര്‍ 18 ആയി. നിലവില്‍ അഞ്ച് കുടുബങ്ങളിലായി കുട്ടികളടക്കം 24 പേരാണ് രാമന്‍ തുരുത്തില്‍ കഴിയുന്നത്. അവഗണന നേരിടുന്ന പ്രദേശമാണെങ്കിലും സമ്മതിദാന അവകാശം നിറവേറ്റാന്‍ ഇവര്‍ മടി കാണിക്കാറില്ല.

വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായി ഇവിടെയുണ്ടായിരുന്ന 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് അഞ്ചു കുടുംബങ്ങള്‍ ഇപ്പോഴും ഒറ്റപെട്ടു കഴിയുന്നത്.

First published: April 23, 2019, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories