നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇൻസ്പെക്ടർക്ക് ട്രാഫിക് വിഭാഗത്തിന്റെ ചുമതല; നിർദേശം ഡിജിപിയുടേത്

  എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇൻസ്പെക്ടർക്ക് ട്രാഫിക് വിഭാഗത്തിന്റെ ചുമതല; നിർദേശം ഡിജിപിയുടേത്

  ഒരു ഉദ്യോഗസ്ഥനെ ട്രാഫിക് ബ്രാഞ്ച് എസ്.ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികൾക്ക് നിര്‍ദ്ദേശം നല്‍കി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ട്രാഫിക് ബ്രാഞ്ച് എസ്.ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. പരിഷ്കരിച്ച മോട്ടോര്‍ വാഹന നിയമ പ്രകാരം പൊലീസില്‍ ട്രാഫിക് ബ്രാഞ്ചിലെ എസ് ഐയ്ക്കും മുകളിലുള്ള ഓഫീസര്‍മാര്‍ക്കുമാണ് കുറ്റകൃത്യങ്ങള്‍ രാജിയാക്കുന്നതിന് (കോമ്പൗണ്ട് ചെയ്യുന്നതിന്) അധികാരം നല്‍കിയിട്ടുള്ളത്.

   ട്രാഫിക് വിഭാഗം ഇല്ലാത്ത സ്ഥലങ്ങളില്‍ ലോക്കല്‍ പൊലീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തലത്തിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥനാണ് ഈ അധികാരം ഉള്ളത്. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കിള്‍ സംവിധാനം നിലവില്‍ ഇല്ല. പ്രധാന നഗരങ്ങളില്‍ പ്രത്യേക ട്രാഫിക് സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും മറ്റു പൊലീസ് സ്റ്റേഷനുകളില്‍ ചെറിയ ട്രാഫിക് ബ്രാഞ്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെ പൊലീസ് സ്റ്റേഷനുകളിലെ പ്രത്യേകവിഭാഗമായി പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു സബ് ഇന്‍സ്പെക്ടറെ ട്രാഫിക് ബ്രാഞ്ച് എസ്ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

   Also Read- ഗൂഗിൾ എർത്ത് തുണച്ചു; 22 വർഷം മുൻപ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

   ഹൈവേ പൊലീസ്, ഇന്‍റര്‍സെപ്റ്റര്‍ വാഹനങ്ങള്‍, ട്രാഫിക്കുമായി ബന്ധപ്പെട്ട മറ്റു പൊലീസ് യൂണിറ്റുകള്‍ എന്നിവയിലെ തത്തുല്യ ഓഫീസര്‍മാരും പൊലീസിന്‍റെ ട്രാഫിക് ബ്രാഞ്ചിന്‍റെ ഭാഗമായതിനാല്‍ അവര്‍ക്കും ശിക്ഷകള്‍ രാജിയാക്കാന്‍ (കോമ്പൗണ്ട് ചെയ്യാന്‍) അധികാരം ഉണ്ടായിരിക്കും.

   First published:
   )}