കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിന് ഇന്നേക്ക് ഒരു വര്‍ഷം. അറസ്റ്റിലായ അലനും താഹയ്ക്കും അനുകൂലമായി സിപിഎം കോഴിക്കോട് ജില്ലാ ഘടകംതുടക്കത്തില് രംഗത്തില്‍ വന്നെങ്കിലും മുഖ്യമന്ത്രിതന്നെ തള്ളിപ്പറഞ്ഞതോടെ രണ്ടുപേരും പാര്‍ട്ടിയില്‍ നിന്ന് പുറത്തായി.
2019 നവംബര്‍ ഒന്നിന് രാത്രിയിലാണ് സിപിഎം പ്രവര്‍ത്തകരായ അലനും താഹയും പന്തീരങ്കാവില്‍ വച്ച് പൊലീസ് പിടിയിലാകുന്നത്. ഇരുവരുടെയും കൈവശം നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖകളും വീട്ടില്‍ കൊടിയും കണ്ടെത്തിയെന്നതാണ് പൊലീസ് തെളിവായി ചൂണ്ടിക്കാട്ടിയത്. പിന്നീട് ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തി.
യുഎപിഎ കരിനിയമമെന്ന് പറഞ്ഞ് പ്രതിഷേധമുയര്‍ത്തിയ സിപിഎമ്മിന്റെ നിലപാട് പക്ഷേ അലന്റെയും താഹയുടെയും വിഷയത്തില്‍ മറിച്ചായിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ ഘടകത്തിലെ പ്രബലവിഭാഗം തുടക്കത്തില്‍ തങ്ങളുടെ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ അറസ്റ്റിനെതിരെ രംഗത്ത് വന്നെങ്കിലും പിന്നീട് മലക്കം മറിയുന്നതിന് കേരളം സാക്ഷിയായി.
അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക മാത്രമല്ല, ജില്ലയിലുടനീളം പ്രവര്‍ത്തകയോഗങ്ങളും നടത്തിക്കൊണ്ട് ഇരുവരും മാവോയിസ്റ്റ് ആണെന്ന് വ്യക്തമാക്കുകയും ചെയ്തു സിപിഎം. കേസ് എന്‍ഐഎ ഏറ്റെടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറിയതാണെന്ന ആരോപണവുമായി ഇരുവരുടെയും മാതാപിതാക്കള്‍ തന്നെ രംഗത്ത് വന്നു.
ഇരുവര്‍ക്കും ഏതെങ്കിലും ഭീകരസംഘടനയുമായി ബന്ധമുള്ളതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നുണ്ട്. ഇതിനെതിരെ എന്‍ഐഎ നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. പക്ഷേ ഇരുവർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് സി പി എം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.