കൊച്ചി കാലടിയിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരി മരിച്ചു. കൈപ്പട്ടൂർ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികൾ ഒരാളായ ഹെലനാണ് കുഞ്ഞുങ്ങൾക്ക് നൽകുന്ന കുറുക്ക് തൊണ്ടയിൽ കുരുങ്ങി മരിച്ചത്.
സാധാരണ ഭക്ഷണം കഴിച്ച് തുടങ്ങുന്നതിന് മുന്‍പ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാറുള്ള അര്‍ദ്ധ ദ്രവ രൂപത്തിലുള്ള ആഹാരമാണ് കുറുക്ക്.
പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വിദേശത്തുള്ള പിതാവ് ഷാന്റോ എത്തിയ ശേഷമാകും ശവസംസ്കാരം നടക്കുക. അമ്മ റോണി, സഹോദരങ്ങൾ- സാൽവിൻ, ഹെനിൻ
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.