കൊച്ചി: ചിന്നക്കനാലില്‍ ഭീതിപരത്തുന്ന കാട്ടാന അരിക്കൊമ്പനെ എറണാകുളത്തെ മംഗളവനത്തിലേക്ക മാറ്റണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാമ്പയിന്. ഓണ്‍ലൈന്‍ പെറ്റീഷന് പ്ലാറ്റ്ഫോമായ ചെയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍ ഇത് സംബന്ധിച്ച ഒരു നിവേദനം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഞ്ഞൂറോളം ഒപ്പുകള്‍ ശേഖരിക്കാന്‍ എന്ന രീതിയിലാണ് പെറ്റീഷന് കാണപ്പെടുന്നത്.
സംസ്ഥാന വനംവകുപ്പിനാണ് പെറ്റീഷന്. ഹൈക്കോടതിക്ക് സമീപം ഉള്ള സംരക്ഷിത വനമാണ് മംഗളവനം. ഹൈക്കോടതിയില്‍ നിന്ന് 1 കിലോമീറ്ററും കലൂര്‍ ജഡ്ജിയുടെ അവന്യൂവില്‍ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
അരിക്കൊമ്പന്റെ പ്രധാന ഭക്ഷണമാണ് അരി. അതിനാല്‍ സമീപത്ത് തന്നെ അതും ലഭിക്കണം. കടവന്ത്ര സപ്ലൈകോ മംഗളവനത്തില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രം അകലെയാണ്. അതിനാല്‍ മംഗളവനം അരിക്കൊമ്പനെ സ്ഥലം മാറ്റാന്‍ ഏറ്റവും അനുയോജ്യമാണെന്ന് പെറ്റീഷനില്‍ പറയുന്നു.
എറണാകുളത്തെ നിസ്വാര്‍ത്ഥരായ ആളുകള്‍ക്കൊപ്പം തന്റെ ശേഷിക്കുന്ന ജീവിതം നയിക്കുന്നതില്‍ അരിക്കൊമ്പന് തീര്‍ച്ചയായും സന്തോഷിക്കുമെന്ന് നിവേദനത്തില്‍ പറയുന്നു.അതുല്‍ എംആര്‍ എന്ന യൂസറാണ് നിവേദന പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Campaign, Ernakulam, Wild Elephant