ഫോൺ നമ്പറുകൾ ചോർത്തി ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപിക്കുന്നു

ഇതുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും സര്‍വകലാശാലകൾക്കും കത്തു നൽകിയിട്ടുണ്ട്.

news18
Updated: September 15, 2019, 10:28 AM IST
ഫോൺ നമ്പറുകൾ ചോർത്തി ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപിക്കുന്നു
സൈബർ ക്രൈം
  • News18
  • Last Updated: September 15, 2019, 10:28 AM IST
  • Share this:
തിരുവനന്തപുരം: സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽ നിന്ന് മൊബൈൽ ഫോൺ നമ്പറുകള്‍ ചോർത്തി തട്ടിപ്പ് വ്യാപകമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസിന്‍റെ സൈബർഡോം. കോളജുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ വെബ്സൈറ്റുകളിൽ നൽകിയിട്ടുള്ള ജീവനക്കാരുടെ മൊബൈൽ ഫോൺ നമ്പറുകൾ ചോർത്തിയെടുത്ത് തട്ടിപ്പ് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്.

Also Read-'രാജ്യത്ത് ഗുരുതര സാമ്പത്തികമാന്ദ്യമില്ല'; അടുത്ത മാർച്ചിൽ മെഗാ ഷോപ്പിങ് ഉത്സവം സംഘടിപ്പിക്കുമെന്ന് ധനമന്ത്രി

വെബ്സൈറ്റുകളിൽ സ്വകാര്യ നമ്പറുകൾ കൊടുക്കുന്നത് പൂർണമായും ഒഴിവാക്കണണെന്നാണ് സൈബർഡോം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും സര്‍വകലാശാലകൾക്കും കത്തു നൽകിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങൾ ജീവനക്കാർക്ക് നൽകുന്ന ക്ലോസ്ഡ് യൂസർ ഗ്രൂപ്പ് സിമ്മുകളുടെ (സിയുജി) നമ്പറുകൾ മാത്രമേ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാവൂ എന്നാണു നിർദേശിച്ചിരിക്കുന്നത്. എന്നാൽ പല സ്ഥാപനങ്ങളും സിയുജി സിമ്മുകൾ ഉപയോഗിക്കാത്തതിനാൽ സൈബർഡോമിന്റെ നിർദേശം പൂർണമായും നടപ്പാകാനും പരിമിതികളുണ്ട്.

കോട്ടയത്തെ ഒരു കോളജിലെ മൂന്ന് അധ്യാപകർ ഒരേസമയം തന്നെ തട്ടിപ്പിനിരയായിരുന്നു. ഇതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കോളജ് വെബ്സൈറ്റുകളിൽ നിന്നാണ് നമ്പർ ചോർന്നതെന്ന് വ്യക്തമായത്.

First published: September 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading