തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗോത്ര ഭാഷകളിലെ പരിഭാഷ പഠനപരിശീലനത്തിന് സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തുടക്കമായി.
പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഗോത്രഭാഷാ ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദിവാസി ഗോത്ര സമൂഹത്തിലെ കുട്ടികള്‍ക്ക് തനതായ അവരുടെ മാതൃഭാഷകളില്‍ തന്നെ ഓണ്‍ലൈനായി നടന്നു വരുന്ന ക്ലാസുകള്‍ ലഭ്യമായി തുടങ്ങും.
സമഗ്രശിക്ഷായുടെ യുട്യൂബ് ചാനലായ വൈറ്റ് ബോര്‍ഡിലൂടെയാകും വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രധാന ഗോത്ര സമൂഹങ്ങളിലുള്‍പ്പെട്ട കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാകുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംസ്ഥാനത്ത് ആരംഭിച്ചപ്പോള്‍ തന്നെ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഗോത്രഭാഷകളിലെ പരിഭാഷാ പരിശീലന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
You may also like:സഹോദരിയെ ബലാത്സംഗം ചെയ്തതിനുള്ള പ്രതികാരം; തിഹാർ ജയിലിൽ തടവുകാരനെ കുത്തിക്കൊന്നു [NEWS]ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിർത്തു; ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോയത് മുഖ്യമന്ത്രി: ചെന്നിത്തല [NEWS] എറണാകുളം മാര്‍ക്കറ്റ് അടച്ചു; മറൈന്‍ ഡ്രൈവില്‍ സമാന്തര മാര്‍ക്കറ്റ് തുടങ്ങി കച്ചവടക്കാര്‍ [NEWS]കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനരാവിഷ്കരണം പത്തോളം വരുന്ന പ്രധാന ഗോത്രഭാഷകളിലൂടെയാണ് സമഗ്രശിക്ഷയുടെ ചാനലില്‍ ലഭ്യമാക്കുന്നത്. യു ട്യൂബില്‍ നിന്ന് ക്ലാസുകള്‍ ശേഖരിച്ച് മെന്റര്‍ ടീച്ചര്മാര് കുട്ടികള്‍ക്ക് പഠനപിന്തുണാ പരിശീലനമൊരുക്കും.
ഊരുകളില്‍ നിന്ന് ഉയര്‍ന്നവിദ്യാഭ്യാസം നേടിയ യുവതീയുവാക്കളെ പരിശീലിപ്പിച്ച് മെന്റര്‍ ടീച്ചര്‍മാരായി നിയമിക്കുകയും വ്യത്യസ്ത ഗോത്രഭാഷകളിലൂടെ പ്രാഥമിക വിദ്യാഭ്യാസം അവര്‍ക്കനുകൂലമായി മാറ്റുന്നതിനുള്ള പദ്ധതിയായാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലക്ഷ്യം വയ്ക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറിലായിരുന്നു ഉദ്ഘാടനചടങ്ങ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.