നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • News18Exclusive: ഓണ്‍ലൈന്‍ ഭക്ഷണതട്ടിപ്പ് വ്യാപകം: കോഴിക്കോട് വ്യാജഹോട്ടലിന്റെ പേരിൽ ഭക്ഷണ വിതരണം

  News18Exclusive: ഓണ്‍ലൈന്‍ ഭക്ഷണതട്ടിപ്പ് വ്യാപകം: കോഴിക്കോട് വ്യാജഹോട്ടലിന്റെ പേരിൽ ഭക്ഷണ വിതരണം

  ഇല്ലാത്ത ഹോട്ടലിന്റെ പേരിൽ ഓൺലൈൻ ഭക്ഷണശൃംഖലയിലൂടെ ഭക്ഷണം ഉപഭോക്താവിന് എത്തിച്ച് തട്ടിപ്പ്..

  Youtube Video
  • News18
  • Last Updated :
  • Share this:
  കോഴിക്കോട്:  ഇല്ലാത്ത ഹോട്ടലിന്റെ പേരിൽ ഓൺലൈൻ ഭക്ഷണശൃംഖലയിലൂടെ ഭക്ഷണം ഉപഭോക്താവിന് എത്തിച്ച് തട്ടിപ്പ്.. കോഴിക്കോട് മലബാർ കിച്ചന്‍ എന്ന ഹോട്ടലിന്റെ പേരില്‍ മഠത്തില്‍മുക്കില്‍ ജസ്റ്റ് ടീ കഫേ റസ്റ്റോറന്റാണ് ഭക്ഷണം നൽകിയതെന്ന് ന്യൂസ് 18അന്വേഷണത്തിൽ തെളിഞ്ഞു ....ലഭിച്ച ഭക്ഷണമാകട്ടെ വൃത്തിഹീനവും വേവാത്തതുമാണെന്നും ഉപഭോക്താവ് ആരോപിക്കുന്നു....

  പട്ടേരിയിലെ കോളജ് അധ്യാപികയ്ക്ക് വ്യാഴാഴ്ച്ച രാത്രിയില്‍ സ്വിഗി വഴി തീരെ ഗുണനിലവാരമില്ലാത്ത ഭക്ഷണം ലഭിച്ചത്. കേരള ഫുള്‍ ചിക്കനായിരുന്നു ഇവർ ഓർഡർ ചെയ്തതത്. എന്നാൽപൊതിയഴിച്ചപ്പോള്‍ വേവില്ലാത്തതും വൃത്തിഹീനവുമായ പച്ചയായ മാംസം. പരാതി നല്‍കിയങ്കെിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഈ പേരിലൊരു ഹോട്ടല്‍ കണ്ടെത്താനായില്ല. തടർന്ന് മലബാര്‍ കിച്ചനെന്ന ഹോട്ടലുണ്ടോയെന്ന് അന്വേഷിച്ച് ഞങ്ങളിറങ്ങി. എത്തിച്ചേര്‍ന്നത് വെള്ളയിലുള്ള മലബാര്‍ കിച്ചന്‍ കാറ്ററിംഗ് സര്‍വീസില്‍. അവര്‍ക്ക് ഓണ്‍ലൈന്‍ ഭക്ഷ്യ വ്യാപാരമില്ലെന്ന് ഉടമ.

  ഭക്ഷണമെത്തിയത് അവിടെ നിന്നല്ലെന്ന് മനസ്സിലായി. ഭക്ഷണമെത്തിച്ച സ്വിഗിയിലെ ഡെലിവറി ബോയിയെ വിളിച്ചു. നഗരത്തില്‍ നിന്ന് കുറച്ചേകലെ മഠത്തില്‍മുക്കില്‍ നിന്നാണ് ഭക്ഷണമെത്തിച്ചതെന്ന് മറുപടി. അവിടെയെത്തിയപ്പോള്‍ മലബാര്‍ കിച്ചനെന്ന ഹോട്ടലില്ല.
  ജസ്റ്റ് ടീ കഫേയില്‍ നിന്നാണ് ഭക്ഷണം നൽകിയതെന്ന് അവിടെയുള്ള ജീവനക്കാര്‍ സമ്മതിച്ചു. അതായത് മലബാര്‍ കിച്ചന്‍ എന്ന വ്യാജപേരില്‍ ഭക്ഷണം തയ്യാറാക്കി ഓണ്‍ലൈന്‍ കച്ചവടം നടത്തുന്നത് ഈ ഹോട്ടലില്‍ നിന്നാണ്... തട്ടിപ്പ് ഭക്ഷ്യസുരക്ഷ വിഭാഗം അസി. കമ്മീഷണറും സ്ഥിരീകരിച്ചു.
  First published:
  )}