നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാഹിയിൽ ഓൺലൈൻ മദ്യവില്പന തട്ടിപ്പ്; ബ്രാൻഡ് നോക്കി പണം അടച്ചവർക്ക് കാശു പോയത് മിച്ചം

  മാഹിയിൽ ഓൺലൈൻ മദ്യവില്പന തട്ടിപ്പ്; ബ്രാൻഡ് നോക്കി പണം അടച്ചവർക്ക് കാശു പോയത് മിച്ചം

  മയ്യഴിയിലെ വിദേശമദ്യ വില്പന ശാലകളുടെ പേര് ദുരുപയോഗപ്പെടുത്തി നടത്തുന്ന തട്ടിപ്പിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നും റീജണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ മുന്നറിയിപ്പ് നൽകി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
  മയ്യഴി: മാഹിയിൽ ഓൺലൈനിലൂടെ മദ്യം ബുക്ക് ചെയ്ത കാത്തിരുന്നവർ തങ്ങൾ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയത് വളരെ വൈകി. ഒട്ടേറെ പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്.

  മാഹിയിലെ ഒരു മദ്യശാലയുടെ ചിത്രം പ്രൊഫൈലായി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ആണ് മദ്യം വീട്ടിലെത്തിക്കുമെന്ന തരത്തിൽ പ്രചരണം നടത്തിയത്. തട്ടിപ്പ് സംഘത്തിന് അക്കൗണ്ടുകളിലേക്ക് ബ്രാൻഡ് അനുസരിച്ച് പണം അടച്ചവർ വൈകിയാണ് അമളി പറ്റിയ കാര്യം തിരിച്ചറിഞ്ഞത്.

  You may also like:ആലപ്പുഴയിലും തൃശൂരിലും ഹോട്ട് സ്പോട്ടുകളിൽ മാറ്റം‍ [NEWS]കൊറോണ വൈറസ് പരിശോധന നടത്തുന്നതിലൂടെ നോമ്പ് മുറിയില്ല [NEWS]ലോക്ക് ഡൗൺ ലംഘിച്ച് ആരാധന: കണ്ണൂരിൽ എട്ടുപേർക്കെതിരെ കേസ് [NEWS]

  ഓൺലൈൻ മദ്യവില്പനയെന്ന് പ്രചരിപ്പിച്ച് പണം തട്ടിയവർക്കെതിരെ ഐ.ടി.ആക്ട് അനുസരിച്ച് കേസെടുത്തതായി മാഹി പൊലീസ് സബ് ഇൻസ്പെക്ടർ റീന മേരി ഡേവിഡ് അറിയിച്ചു. പുതുച്ചേരി സൈബർ സെല്ലിന്റെ സഹായത്തോടെ കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  മാഹിയിൽ ഓൺലൈൻ മദ്യവില്പനയില്ലെന്ന് റീജണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ അറിയിച്ചു. മയ്യഴിയിലെ വിദേശമദ്യ വില്പന ശാലകളുടെ പേര് ദുരുപയോഗപ്പെടുത്തി നടത്തുന്ന ട്ടിപ്പിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

   

  First published:
  )}